തന്റെ വിവാഹവാര്‍ഷികം കുമരകത്ത് ആഘോഷമാക്കി നടി അമല പോള്‍. കായലിന് നടുവില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ ആണ് അമല പോളും ഭര്‍ത്താവ് ജഗദ് ദേശായിയും വിവാഹവാര്‍ഷികം ആഘോഷിച്ചത്. വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന വീഡിയോ ഒരു കുറിപ്പോടെയാണ് അമല പങ്കുവച്ചിരിക്കുന്നത്. ഇതിനൊപ്പം തന്റെ മുന്‍കാമുകന്‍മാര്‍ക്ക് ഒരു ഉപദേശവും അമല നല്‍കുന്നുണ്ട്.
”എന്നെ എന്നും വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഭര്‍ത്താവിന് വിവാഹ വാര്‍ഷിക ആശംസകള്‍. എന്നും എപ്പോഴും പ്രണയിക്കുന്ന താങ്കളെ ലഭിച്ച ഞാന്‍ എത്ര ഭാഗ്യവതിയാണെന്ന് ഈ വിവാഹവാര്‍ഷിക ദിനത്തില്‍ ലഭിച്ച സമ്മാനം എന്നെ ഓര്‍മപ്പെടുത്തുന്നു.”
View this post on Instagram
”എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയ ദിവസം മുതല്‍ നീ എനിക്ക് തരുന്ന മധുരതരമായ ഓരോ സര്‍പ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാന്‍ നീ എടുക്കുന്ന പരിശ്രമങ്ങള്‍ക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്‌നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ.”
”ഒപ്പം എന്റെ എല്ലാ മുന്‍കാമുകന്മാരും യഥാര്‍ഥ പ്രണയം എന്തെന്ന് കാണുക” എന്നാണ് അമല വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. അതേസമയം, കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം. ഇരുവര്‍ക്കും അടുത്തിടെയാണ് ആണ്‍കുഞ്ഞ് ജനിച്ചത്. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്.
View this post on Instagram