അച്ഛന്‍ മരിച്ചു, കൈയിലെ പണമെല്ലാം തീര്‍ന്നു.. കടലു പോലെ പ്രതിസന്ധികളുടെ വേലിയേറ്റമുണ്ടായി: അമല പോള്‍

‘കടാവര്‍’ എന്ന സിനിമയിലൂടെ സിനിമാ നിര്‍മ്മാണരംഗത്തേക്ക് നടി അമല പോള്‍ ചുവടു വച്ചിരുന്നു. നിര്‍മ്മാതാവായപ്പോള്‍ ഉണ്ടായ പ്രതിസന്ധികളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അപ്രതീക്ഷിതമായാണ് നിര്‍മ്മാതാവായി മാറിയത്. കൈയില്‍ പൈസ ഇല്ലാത്ത അവസ്ഥയിലേക്ക് വരെ എത്തിയിരുന്നു എന്നാണ് അമല പറയുന്നത്.

അപ്രതീക്ഷിതമായി നിര്‍മ്മാതാവായി മാറിയ ഒരാളാണ് താന്‍. കടാവര്‍ എന്ന സിനിമയുടെ നിര്‍മ്മാതാവ് ആദ്യം വേറൊരാളായിരുന്നു. എന്നാല്‍ സിനിമയില്‍ നിന്ന് എങ്ങനെ കൂടുതല്‍ ലാഭം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെ മാത്രം അയാള്‍ സിനിമയെ സമീപിക്കാന്‍ തുടങ്ങിയപ്പോള്‍ നമ്മള്‍ വിചാരിച്ച പോലെ ഷൂട്ട് മുന്നോട്ട് പോകില്ലെന്ന് മനസിലായി.

അപ്പോഴാണ് നിര്‍മാണം ഏറ്റെടുത്തത്. റിസ്‌ക്ക് ഫാക്ടര്‍ വളരെ വലുതായിരുന്നു. പിന്നാലെ കടലു പോലെ പ്രതിസന്ധികളുടെ വേലിയേറ്റവുമുണ്ടായി. പപ്പയുടെ മരണം, കോവിഡ് ലോക്ഡൗണ്‍. വലിയൊരു തകര്‍ച്ചയുടെ വക്കത്ത് എത്തി. പക്ഷേ ഏറ്റെടുത്ത ഉത്തരവാദിത്തം പൂര്‍ത്തിയാക്കും എന്ന ബോധ്യത്തില്‍ തളര്‍ന്നിരിക്കാതെ സിനിമ പൂര്‍ത്തിയാക്കി.

18 വയസു മുതല്‍ സ്വതന്ത്രമായി ജീവിക്കുന്ന, സ്വന്തമായി സമ്പാദിക്കാന്‍ തുടങ്ങിയ ഒരാളാണ് താന്‍. കഴിഞ്ഞ 13 വര്‍ഷത്തിനിടയില്‍ ഒരിക്കല്‍ പോലും വലിയ രീതിയിലുള്ള സാമ്പത്തിക പ്രയാസങ്ങളൊന്നും നേരിട്ടിരുന്നില്ല. എന്നാല്‍ കടാവറിന്റെ പണികളെല്ലാം കഴിഞ്ഞതോടെ കൈയില്‍ പൈസ ഇല്ലാത്ത ഒരവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറി.

Read more

ആ പ്രതിസന്ധിയെയും ശക്തമായി നേരിട്ടു. താന്‍ തകര്‍ന്ന് പോകുമെന്ന് എല്ലാവരും കരുതി. പക്ഷേ, സിനിമയുടെ വില്‍പ്പന കഴിഞ്ഞതോടെ മുടക്കുമുതലും ലാഭവും തിരിച്ചു പിടിച്ചു, കൂടുതല്‍ ശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റു എന്നാണ് ആശ ശരത് പറയുന്നത്.