'രജനികാന്തിന് ശബ്ദം നല്‍കണമെങ്കില്‍ 10,000 രൂപ വേണമെന്ന് ഞാന്‍ പറഞ്ഞു, അവരും ഡിമാൻഡ് വെച്ചു'; ആലപ്പി അഷ്‌റഫ് പറയുന്നു

നടന്‍ രജനികാന്തിന് ശബ്ദം നല്‍കിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ഗര്‍ജനം എന്ന സിനിമയ്ക്ക് ആണ് ആലപ്പി അഷ്‌റഫ് ശബ്ദം നല്‍കിയത്. ആദ്യം മറ്റൊരാള്‍ ആയിരുന്നു ചിത്രത്തിന് ശബ്ദം നല്‍കിയത്. എന്നാല്‍ അത് രജനികാന്തിന് ഇഷ്ടമായില്ല.

ശബ്ദം മാറ്റിയേ പറ്റൂ എന്ന് താരം വാശി പിടിച്ചപ്പോഴാണ് തന്നെ വിളിച്ചത് എന്നാണ് ആലപ്പി അഷ്‌റഫ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വീണ്ടും ശബ്ദം ചേര്‍ക്കണമെങ്കില്‍ ആദ്യം മുതല്‍ എല്ലാ ജോലികളും വീണ്ടും ചെയ്യണം. അതിനാല്‍ ശബ്ദം രജനികാന്ത് കേട്ട് ബോധിക്കണമെന്ന് അവര്‍ ഡിമാന്‍ഡ് വച്ചു.

അപ്പോള്‍ 10,000 രൂപ പ്രതിഫലം വേണമെന്ന് താന്‍ ആവശ്യപ്പെട്ടു. രജനികാന്തിന് ഇഷ്ടമായാല്‍ പ്രതിഫലം നല്‍കാമെന്ന് അവര്‍ ഉറപ്പു നല്‍കി. അങ്ങനെ രജനികാന്തിന്റെ സാന്നിധ്യത്തില്‍ താന്‍ ഒരു സീനിന് ശബ്ദം നല്‍കി. അത് അദ്ദേഹത്തിന് ഇഷ്ടമായി. ചോദിച്ച പ്രതിഫലം പൂര്‍ണമായി തന്ന് ആ സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കി എന്നാണ് അഷറഫ് പറയുന്നത്.

Pennin Kannil Viriyum - Garjjanam (ഗർജ്ജനം) - YouTube

1981ല്‍ രജനികാന്തിനെ നായകനാക്കി സി.വി രാജേന്ദ്രന്‍ ഒരുക്കിയ സിനിമയാണ് ഗര്‍ജനം. തമിഴ്, മലയാളം, കന്നഡ ഭാഷകളിലായാണ് ചിത്രം എത്തിയത്.