ലൈംഗികപീഡന കേസില്‍പ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. സിനിമാ നടിമാരുടെ തോളില്‍ കയ്യിട്ട് താന്‍ ഇന്നലെ വരെ നശിപ്പിച്ച പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി, നീയൊക്കെ കണ്ടല്ലോ എനിക്കൊരു ചുക്കും വരില്ല ഐ ആം പവര്‍ഫുള്‍ മിണ്ടാതെ നടന്നാല്‍ നിനക്കൊക്കെ കൊള്ളാം.. ഹൂ കെയേഴ്‌സ് എന്ന് വെല്ലുവിളിച്ചതിന്റെ അനന്തരഫലമാണിത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. രാഹുലിനെ സംരക്ഷിക്കാന്‍ പാര്‍ട്ടി നിശബ്ദത പാലിച്ച കാര്യം പറഞ്ഞ്, പ്രതിപക്ഷ നേതാവായ വിഡി സതീശന്റെയും മുന്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെയും ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് സംവിധായകന്റെ കുറിപ്പ്.
അഖില്‍ മാരാരിന്റെ കുറിപ്പ്:
പാര്‍ട്ടിയെ സംരക്ഷിക്കണോ അതോ പാര്‍ട്ടിയെ ഇല്ലാതാക്കുന്ന തെറ്റിനെ സംരക്ഷിക്കണോ….? എന്ത് തെറ്റ് ആര് ചെയ്താലും അവര്‍ക്ക് വേണ്ടി ന്യായീകരിച്ചു സമൂഹത്തില്‍ സ്വയം നാറി നടക്കുന്ന കൂട്ടരാണ് പൊതുവെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളത്.. എന്ത് കൊണ്ടാണ് ഞാനൊരു കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ആയി മാറിയതെന്ന് ചോദിച്ചാല്‍ അതിനുള്ള പ്രധാന കാരണം തെറ്റിനെ ന്യായീകരിക്കുന്ന ഇവരുടെ നാറിയ നയമാണ്. അതിന് മറ്റൊരു മുഖമുണ്ട്.. പാര്‍ട്ടിയില്‍ വിശ്വസിക്കുന്നവനെ ഈ പാര്‍ട്ടി തള്ളിപ്പറയില്ല എന്ന വിശ്വാസത്തിന്റെ മുഖം..
പലപ്പോഴും അവര്‍ ഈ ന്യായീകരിക്കുന്നത് പാര്‍ട്ടിക്ക് വേണ്ടി തെറ്റ് ചെയ്തവരെ ആയിരിക്കും. അതിനി പിണറായി മുതല്‍ താഴെ തട്ടില്‍ ഉള്ള ഒരു ബ്രാഞ്ച് സെക്രട്ടറി വരെ സ്വന്തം കാര്യത്തെക്കാള്‍ ഉപരി പാര്‍ട്ടിക്ക് വേണ്ടി ചെയ്ത തെമ്മാടിത്തരങ്ങള്‍ ഏതറ്റം വരെയും പാര്‍ട്ടി പ്രതിരോധിക്കും. പാര്‍ട്ടിക്കു വേണ്ടി അല്ലാതെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് ചെയ്യുന്ന സഖാക്കളേ പാര്‍ട്ടി തന്നെ അന്വേഷിച്ചു കണ്ടെത്തി ശിക്ഷിക്കും.
ഇവിടെയാണ് രാഹുല്‍ വിഷയത്തില്‍ ഈ പാര്‍ട്ടി നില നില്‍ക്കണം എന്ന ചിന്തയില്‍ ഏറ്റവും മികച്ച തീരുമാനങ്ങള്‍ എടുത്ത രണ്ട് നേതാക്കള്‍ ആയി പ്രതിപക്ഷ നേതാവും മുന്‍ പ്രതിപക്ഷ നേതാവും മാറുന്നത്. രാഹുലിന്റെ ചെയ്തികള്‍ പൊതു മധ്യത്തില്‍ എത്തുന്നതിനു മുന്‍പ് തന്നെ രാഹുലിനെ ബുദ്ധിപരമായി സംരക്ഷിച്ചും പാര്‍ട്ടിക്ക് പൊതു മധ്യത്തില്‍ അപമാനം ഉണ്ടാവാതെ നോക്കിയും വി.ഡി. സതീശന്‍ എടുത്ത തീരുമാനം ഒരര്‍ത്ഥത്തില്‍ പാര്‍ട്ടിയേയും നിശബ്ദത പാലിച്ചെങ്കില്‍ രാഹുലിനെയും സംരക്ഷിക്കുന്ന ഒന്നായിരുന്നു.
ഭയം കൊണ്ടോ അപമാന ഭാരം കൊണ്ടോ നിയമപരമായി ഒരു പെണ്‍കുട്ടിയും പരാതി നല്‍കാതെ ഇരുന്നപ്പോള്‍ ബുദ്ധിപരമായി ജനം ഇതൊക്കെ മറക്കുന്നത് വരെ ഒന്ന് ഒഴിഞ്ഞു നില്‍ക്കുന്നതിനു പകരം താന്‍ വലിയ മാന്യന്‍ ആണെന്ന മട്ടില്‍ പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കും വിധം നിയമസഭയില്‍ മുതല്‍ മണ്ഡലത്തില്‍ വരെ കൂടുതല്‍ ഷോ ഇറക്കി സജീവമാകാന്‍ രാഹുല്‍ കാണിച്ച വ്യഗ്രത.
സിനിമ നടിമാരുടെ തോളില്‍ കയ്യിട്ടു താന്‍ ഇന്നലെ വരെ നശിപ്പിച്ച പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി (നീയൊക്കെ കണ്ടല്ലോ എനിക്കൊരു ചുക്കും വരില്ല ഐ ആം പവര്‍ഫുള്‍ മിണ്ടാതെ നടന്നാല്‍ നിനക്കൊക്കെ കൊള്ളാം.. Who cares ) എന്ന മനോഭാവം കാണിച്ചപ്പോള്‍ ഒരിക്കല്‍ രാഹുലിന്റെ ചതിയില്‍ വീണ സ്ത്രീകളില്‍ ഒരുവള്‍ ധൈര്യ പൂര്‍വം ഇറങ്ങിയതാണ് നിങ്ങള്‍ ആദ്യം കണ്ട പരാതി. അപ്പോള്‍ അവള്‍ വിവാഹിത ആണെന്ന് പറഞ്ഞു അവളെ ആക്ഷേപിച്ചു.. ശരി അവള്‍ തെറ്റ് കാരിയാണെങ്കില്‍ ബാക്കിയുള്ളവരോ…
ആദ്യം രാഹുല്‍ ഗര്‍ഭം കലക്കിയ പെണ്‍കുട്ടിയോ..? 2021ലെ പുറത്തു വന്ന ചാറ്റുകള്‍ ഞാന്‍ ഒഴിവാക്കുന്നു അന്നയാള്‍ സ്ഥാനങ്ങള്‍ ഇല്ലാത്ത വെറും ചോട്ടാ മാത്രം..ആദ്യമായി രാഹുലിന്റെ ചെയ്തികള്‍ പുറത്തു പറഞ്ഞ റിനിയോ..? ഇപ്പോള്‍(രണ്ടാമത്) ബലാത്സംഗ പരാതി നല്‍കിയ പെണ്‍കുട്ടി പറഞ്ഞതോ..?
പരാതി നല്‍കാതെ ഭയപ്പെട്ട് കഴിയുന്ന എന്നാല്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞിട്ടുള്ള പെണ്‍കുട്ടികളോ..? പാര്‍ട്ടി നേതാവിന്റെ മകള്‍ ഉള്‍പ്പെടെ..? കെഎസ്യുവിലെ പെണ്‍കുട്ടികളോ..
മെസ്സേജ് അയയ്ക്കുന്നതോ സെക്‌സ് ചെയ്യുന്നതോ ഒന്നും ഒരു തെറ്റല്ല…രണ്ട് പേര്‍ക്കും ആസ്വദിക്കാം എങ്കില്‍ മനോഹരമായ അനുഭവം ആണ് സെക്‌സ്.. പക്ഷേ സെക്‌സിന് വേണ്ടി വിവാഹം കഴിക്കാം എന്ന് പറയുക.. പെണ്‍കുട്ടികളുടെ ഇമോഷന്‍ വെച്ച് അവളെ അറിഞ്ഞു കൊണ്ട് ഗര്‍ഭിണി ആക്കുക.. അതിന് ശേഷം ഒപ്പം നില്‍ക്കാതെ അവളുടെ വയറ്റിലെ ജീവനെ ഇല്ലാതാകാന്‍ ഭീഷണിപ്പെടുത്തുക.
ഈ കാരണം കൊണ്ടാണ് രാഹുല്‍ മാന്യത ഇല്ലാത്ത ഒരു പൊതു പ്രവര്‍ത്തകന്‍ ആയി മാറുന്നത്… അല്ലാതെ സമ്മതത്തോടെ നടത്തിയ സെക്‌സിന്റെ പേരില്‍ അല്ല..
രാഹുലിനെതിരെ പാര്‍ട്ടി ഒരു അന്വേഷണ കമ്മീഷനെ വച്ചാല്‍ പോലും നിരവധി പെണ്‍കുട്ടികള്‍ വരും. അത് കൊണ്ട് അത് വേണ്ടാതെ തന്നെ രാഹുലിനെ മാറ്റി നിര്‍ത്തിയ പ്രതിപക്ഷ നേതാവിന്റെ നിലപാട് ബുദ്ധിപരമായിരുന്നു..സ്ത്രീ ശരീരം കാണുമ്പോള്‍ കാമകണ്ണുമായി മാത്രം നടക്കുന്ന ഒരുത്തനെ ന്യായീകരിക്കുന്നതല്ല പുരുഷന്‍മാരെ സംരക്ഷിക്കല്‍ എന്ന് സ്വയം വിഡ്ഢി വേഷം കെട്ടിയ രാഹുല്‍ ഈശ്വര്‍ അറിഞ്ഞിരിക്കണം..
ചന്ദ്രശേഖരനെ കൊന്നതിനു പിന്നില്‍ പിണറായി വിജയനെ ജനം സംശയിച്ചു എന്ത് കൊണ്ട് വിഎസിനെ ആരും സംശയിച്ചില്ല.. രണ്ട് പേരും പാര്‍ട്ടി സെക്രട്ടറിമാര്‍ ആയിരുന്നല്ലോ…
ആരോപണം ആര്‍ക്കെതിരെയും ഉന്നയിക്കാം എന്നാല്‍ വ്യക്തി ജീവിതം കൊണ്ട് ഒരാള്‍ തീര്‍ക്കുന്ന വ്യക്തിത്വം സമൂഹത്തില്‍ അയാളെ സംശയത്തില്‍ നിന്നും മാറ്റി നിര്‍ത്തും…
രാഹുലിനെ അറിയുന്ന എല്ലാവരും ഒരു പോലെ ഒരേ സ്വരത്തില്‍ ഈ വിഷയത്തില്‍ അദ്ഭുതപ്പെടാത്തത് രാഹുല്‍ ഇങ്ങനെയാണ് എന്നവര്‍ക്കര്‍ക്കറിയാം…ചിന്ത ജെറോമിനെ ഇഷ്ടം ആണെന്ന് പറഞ്ഞ കാര്യം..ബിജെപി നേതാവ് ഗോപാലകൃഷ്ണന്‍ കോഴി എന്ന് വിളിച്ചതിന്റെ കാരണം..
Read more
വ്യക്തി ശുദ്ധി ഇല്ലാത്ത ഒരുവനെ ന്യായീകരിച്ചു ഈ പാര്‍ട്ടിയെ കൂടുതല്‍ ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല ശരിയുടെ പക്ഷമാണ് എന്റെ രാഷ്ട്രീയം..







