ആര്‍ആര്‍ആറിന് ഓസ്‌കര്‍ ലഭിക്കാന്‍ കാരണം ഞാന്‍: അജയ് ദേവ്ഗണ്‍

എസ്. എസ് രാജമൗലി ചിത്രമായ ആര്‍. ആര്‍. ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്‌കര്‍ ലഭിക്കാന്‍ കാരണം താനെന്ന് നടന്‍ അജയ് ദേവഗണ്‍. തന്റെ പുതിയ ചിത്രമായ ഭോലയുടെ പ്രചരണഭാഗമായി ‘കപില്‍ ശര്‍മ’ ഷോയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

അജയ് ദേവഗണിനെ ആര്‍.ആര്‍ ആറിന്റെ ഭാഗമായതില്‍ അവതാരകനായ കപില്‍ ശര്‍മ അഭിനന്ദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് പാട്ടിന് ഓസ്‌കര്‍ ലഭിക്കാന്‍ കാരണം താനാണെന്ന് നടന്‍ പറഞ്ഞത്. ‘ ആര്‍. ആര്‍. ആറിന് ഓസ്‌കാര്‍ ലഭിക്കാനുള്ള കാരണം ഞാനാണ്. ഈ പാട്ടിന് ഞാനാണ് നൃത്തം ചെയ്തിരുന്നതെങ്കില്‍ എന്താകുമായിരുന്നു’ അദ്ദേഹം പറഞ്ഞു.

ഓസ്‌കര്‍ നേട്ടത്തോടെ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറുകയാണ് എസ്. എസ് രാജമൗലിയുടെ ആര്‍. ആര്‍. ആര്‍. മികച്ച ഒറിജിനല്‍ സ്‌കോറിനുളള ഓസ്‌കര്‍ പുരസ്‌കാരമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ജൂനിയര്‍ എന്‍.ടി. ആറും രാം ചരണും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തില്‍ അജയ് ദേവ്ഗണും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

Read more

സ്വാതന്ത്ര്യസമരസേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയാണ് ആര്‍. ആര്‍. ആര്‍. ബോളിവുഡ് താരം ആലിയ ഭട്ടായിരുന്നു നായിക. ശ്രീയാ ശരണ്‍, സമുദ്രക്കനി, ഒലിവിയാ മോറിസ്, റേ സ്റ്റീവന്‍സണ്‍ തുടങ്ങിയവരും നിര്‍ണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.