'ഹന്‍സികയെ തൊട്ടു കളിച്ചാല്‍ മുഖം ഇടിച്ചു പരത്തും'; അനുജത്തിയുടെ പേരില്‍ ഹേറ്റ് പേജ്, പ്രതികരിച്ച് അഹാന

അനുജത്തി ഹന്‍സിക കൃഷ്ണയുടെ പേരിലുള്ള ഹേറ്റ് പേജിനെതിരെ നടി അഹാന കൃഷ്ണ. സാധാരണ ഇത്തരം പ്രവര്‍ത്തികള്‍ കാര്യമായി എടുക്കാത്തയാളാണ് താന്‍, എന്നാല്‍ തന്റെ അനുജത്തിമാരെ, പ്രത്യേകിച്ചും ഹന്‍സികയെ തൊട്ടു കളിച്ചാല്‍ മുഖം ഇടിച്ചു പരത്തുമെന്ന് അഹാന കുറിച്ചു.

ഹന്‍സിക കൃഷ്ണ ഹേറ്റേഴ്‌സ് എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാം പേജ് പ്രവര്‍ത്തിക്കുന്നത്. പേജിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് അഹാന പ്രതികരിക്കുന്നത്. ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ കഴിയാത്ത വിധമാണ് ഈ പേജിന്റെ സെറ്റിംഗ്‌സ്. പേജ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ പ്രൈവറ്റ് പേജ് ആയി മാറി.

 ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ കഴിയാത്ത വിധമാണ് ഹേറ്റ് പേജിന്റെ സെറ്റിംഗ്സ്. അതുകൊണ്ട് സെർച്ച് ചെയ്ത് കണ്ടുപിടിക്കുകയെ വഴിയുള്ളൂ. hansikakrishna_haters എന്ന പേരിലാണ് പേജ്. പക്ഷെ അഹാനയും സുഹൃത്തുക്കളും പരിചയക്കാരും മറ്റുള്ളവരും ചേർന്ന്

അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിനുള്ളില്‍. തങ്ങളെ ബുദ്ധിമുട്ടിക്കുന്ന പോലെയാവും ഇത് നടത്തുന്നയാള്‍ വീട്ടിലും പെരുമാറുന്നത്. അഹാന പ്രതരികരിച്ചതോടെ 34 പോസ്റ്റുകള്‍ ഉണ്ടായിരുന്ന പേജില്‍ അഞ്ച് പോസ്റ്റുകള്‍ ആയി മാറി. ഡിലീറ്റ് ചെയ്തതല്ല, ആര്‍കൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണ് അതെന്ന് അഹാന പറയുന്നു.

 ശേഷം പേജ്

അയാളുടെ വീട്ടുകാരെ ഓര്‍ത്ത് സഹതാപം തോന്നുന്നു. നിയമത്തിന്റെ വഴിയേ നീങ്ങിയാല്‍ പേജ് നടത്തുന്നയാള്‍ക്ക് വെറുതെ പോകാന്‍ പറ്റില്ല. ഹന്‍സിക മൈനര്‍ ആണ്. പ്രായപൂര്‍ത്തിയാവാത്ത ആളുടെ പേരില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്താല്‍ കേസ് മറ്റൊരു വഴിക്കു പോകുമെന്നും അഹാന പറയുന്നു.

 തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ രണ്ടാമത്തെ മകൾ ദിയ കടുത്ത ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു

Read more

 മാത്രവുമല്ല, സംഭവം നിയമത്തിന്റെ വഴിയേ നീങ്ങിയാൽ പേജ് നടത്തുന്നയാൾക്ക് വെറുതെ പോകാൻ പറ്റില്ല. ഹൻസിക മൈനർ ആണ്. പ്രായപൂർത്തിയാവാത്ത ആളുടെ പേരിൽ ഇത്തരം പ്രവർത്തികൾക്കൊരുമ്പെട്ടാൽ കേസ് മറ്റൊരു വഴിക്കു പോകും. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവുന്നതിന് മുൻപും ശേഷവും കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ അതിരൂക്ഷമായ ആക്രമണം സൈബർ ഇടത്തിൽ നടക്കുകയാണ്