വോട്ടു കൊടുക്കാന്‍ യോഗ്യരായ ആളുകള്‍ വന്നു, അതുകൊണ്ട് ചെയ്തു തുടങ്ങാമെന്നു തോന്നി; കന്നി വോട്ടിട്ട് വീണ നായര്‍

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തതിന്റെ സന്തോഷം പങ്കുവെച്ച് നടി വീണ നായര്‍. ആദ്യമായി വോട്ട് ചെയ്തതിനെ കുറിച്ചാണ് വീണ പറയുന്നത്. മഷി പുരട്ടിയ വിരലിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

“”എന്റെ കന്നി വോട്ട്…. ആദ്യമായി ഇന്നാണ് വോട്ട് ചെയ്യുന്നത്… ഇപ്പളാണ് അതിനു തോന്നിയത്… ഞങ്ങടെ വാര്‍ഡില്‍ വോട്ടു കൊടുക്കാന്‍ യോഗ്യരായ ആളുകള്‍ വന്നു… അതുകൊണ്ട് ഇനി വോട്ട് ചെയ്തു തുടങ്ങാമെന്നു തോന്നി…”” എന്നാണ് വീണ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഇതിന് മുമ്പ് യോഗ്യരായ ആരെയും കണ്ടില്ലേ, താങ്കളുടെ ചിന്താഗതിയില്‍ യോഗ്യത എന്ന് തോന്നുന്ന ആ മഹാ വ്യക്തിത്വത്തെക്കുറിച്ച് രണ്ടു വാക്ക് പറയാമോ.. എന്ന കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന സമയത്തെ ആ മെഡിക്കല്‍ സ്റ്റോറിന്റെ ലൈസന്‍സ് എന്താക്കി, ഇതുവരെ വോട്ട് ചെയ്തിട്ടില്ല എന്ന് ഇപ്പോഴെങ്കിലും പുറത്ത് പറഞ്ഞല്ലോ എന്ന രസകരമായ കമന്റുകളുമുണ്ട്.

നിരവധി താരങ്ങള്‍ വോട്ട് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഉമ നായര്‍, നടന്‍ ബിനില്‍ എന്നിവര്‍ പങ്കുവെച്ച ചിത്രങ്ങളും വൈറലായിരുന്നു. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ഇന്നസെന്റ് എന്നീ താരങ്ങള്‍ വോട്ട് ചെയ്ത ചിത്രങ്ങളും വൈറലാണ്.