'അഭിനയിപ്പിക്കണമെങ്കില്‍ കൂടെ കിടക്കണമത്രേ '; അതു പറഞ്ഞ പ്രമുഖന്റെ പേര് ഇതാണ്, വെളിപ്പെടുത്തി ശ്രുതി രജനികാന്ത്

കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് നടി ശ്രുതി രജനികാന്ത്. ചക്കപ്പഴം എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശ്രുതി രജനികാന്ത്. തമിഴില്‍ നിന്ന് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായതിനെ കുറിച്ചാണ് ശ്രുതി വനിത ഓണ്‍ലൈന്‍ ചാറ്റ് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

തമിഴില്‍ നിന്നാണ് തനിക്ക് കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായത്. കരിയറിന്റെ പുതിയ തുടക്കം, ഒരു പുതിയ സ്വപ്നം, ലക്ഷ്യം എന്ന നിലയിലാണ് തമിഴിലെ ആ അവസരത്തെ കണ്ടത്. അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്ന കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് കേട്ട അറിവേ ഉണ്ടായിരുന്നുള്ളു. ഒന്നിന് വേണ്ടിയും അടിയറ വെയ്‌ക്കേണ്ടതല്ല പെണ്ണിന്റെ മാനം.

തനിക്കൊരു അനുഭവമുണ്ടാകും വരെ താനും അവസരത്തിന് വേണ്ടി കൂടെ കിടക്കാന്‍ പറയുമെന്ന് കരുതിയിരുന്നില്ല. ബാല്‍ ദയ എന്നാണ് അയാളുടെ പേര് പറഞ്ഞത്. അയാള്‍ പറയുന്ന കേട്ട് തന്റെ കിളി പോയി. അഭിനയിപ്പിക്കണമെങ്കില്‍ കൂടെ കിടക്കണമത്രേ. പ്ലസ് ടു കഴിഞ്ഞ ഒരു കുട്ടിയോടാണ് ഇതൊക്കെ പറയുന്നത് എന്ന ബോധം പോലും അയാള്‍ക്കില്ലായിരുന്നു.

നമ്മുടെ പാഷന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നതാണ് തന്റെ പോളിസി എന്ന് ശ്രുതി പറയുന്നു. ബാലതാരമായി മിനിസ്‌ക്രീനിലെത്തി ശ്രുതി സിനിമകളിലും തിളങ്ങാന്‍ ഒരുങ്ങുകയാണ്. ആസിഫ് അലി ചിത്രം കുഞ്ഞെല്‍ദോ, അനൂപ് മേനോന്‍-സുരഭി ലക്ഷ്മി ചിത്രം പദ്മ എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന പുതിയ സിനിമകള്‍.