'നാണമില്ലേ...! നായികയായി വിജയിക്കാതെ വന്നപ്പോൾ ഐറ്റം സോങ് ചെയ്യാൻ തുടങ്ങി'; തമന്നയെ പരിഹസിച്ച് നടി രാഖി സാവന്ത്

അഭിനയത്തിൽ മാത്രമല്ല ബോളിവുഡിൽ ഐറ്റം ഡാൻസിലൂടെയും തമന്നയിപ്പോൾ സെൻസേഷനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ തമന്നയെ പരിഹസിച്ച് നടി രാഖി സാവന്ത്. തമന്നയുടെ ഐറ്റം ഡാൻസ് രംഗത്തെ പ്രവേശനത്തിനെതിരെയാണ് നടി രാഖി സാവന്ത് പരിഹസിച്ചത്. നായികയായി വിജയിക്കാതെ വന്നപ്പോൾ തമന്ന ഐറ്റം സോങ് ചെയ്യാൻ തുടങ്ങിയെന്നാണ് പരിഹാസം. ഒരു അഭിമുഖത്തിനിടെയാണ് പരിഹാസം. ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണെന്നും ഇനി ഞങ്ങള്‍ നായികമാരാകുമെന്നും രാഖി സാവന്ത് പറഞ്ഞു.

റെയ്ഡ് 2, ബാഡ്‌സ് ഓഫ് ബോളിവുഡ്, സ്ത്രീ 2 തുടങ്ങിയ സിനിമകളിൽ തമന്ന ഐറ്റം സോങ്ങുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വലിയ സ്വീകാര്യതയായിരുന്നു ഈ ഗാനങ്ങൾക്ക് ലഭിച്ചത്. അടുത്തിടെ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ബാഡ്‌സ് ഓഫ് ബോളിവുഡ് എന്ന സീരീസിലും തമന്ന ഒരു ഡാൻസ് നമ്പർ അവതരിപ്പിച്ചിരുന്നു. ‘ഗഫൂര്‍’ എന്ന ഈ ഗാനം വൈറലാകുകയും ചെയ്തു. ഷാഹിദ് കപൂർ ചിത്രം ഒ റോമിയോ, അജയ് ദേവ്ഗൺ ചിത്രമായ റേഞ്ചർ എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള തമന്ന ചിത്രങ്ങൾ.

രാഖി സാവന്തിന്റെ വാക്കുകൾ

‘ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോങ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഹീറോയിന്‍ എന്ന നിലയിലുള്ള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ ഞങ്ങളുടെ വയറ്റത്തടിച്ച് ഐറ്റം സോങ്ങുകള്‍ ചെയ്യാന്‍ തുടങ്ങി. നാണമില്ലേ! ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും’ – ഒരു അഭിമുഖത്തില്‍ രാഖി സാവന്ത് പരിഹാസത്തോടെ പറഞ്ഞു.

Read more