സാരിയൊക്കെ മാറിപ്പോയാല്‍ ക്യാമറയുടെ ഫോക്കസ് അങ്ങോട്ടായിരിക്കും, ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്: മമിത ബൈജു

തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി മമിത ബൈജു. വീണ്ടും അതുപോലൊയുള്ള സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം എന്നാണ് മമിത പറയുന്നത്. ആളുകളെയാണോ ക്യാമറയെയാണോ ശ്രദ്ധിക്കേണ്ടത് എന്ന കാര്യത്തില്‍ താന്‍ കോണ്‍ഷ്യസ് അല്ല എന്നാണ് മമിത പറയുന്നത്.

”എനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെ ഒരു അനുഭവമുണ്ടായാല്‍, രണ്ടാമത് അതുപോലൊരു സാഹചര്യത്തിലേക്ക് പോകുമ്പോള്‍ നമുക്കൊരു പേടിയുണ്ടാകും. അത് അനുഭവിച്ചവര്‍ക്ക് അറിയാം” എന്നാണ് മമിത തുറന്നു പറഞ്ഞിരിക്കുന്നത്.

ആളുകളെയാണോ ക്യാമറയെയാണോ പേടിക്കേണ്ടത് എന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. ”അക്കാര്യത്തില്‍ ഞാന്‍ ഒട്ടും കോണ്‍ഷ്യസല്ല. കാരണം കോണ്‍ഷ്യസ് ആയാല്‍ അത് എന്റെ മുഖത്ത് അറിയും. എല്ലാവര്‍ക്കും ഉള്ളതൊക്കെ തന്നെയല്ലേ നമുക്കുമുള്ളൂ.”

”ഞാന്‍ എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ച് പോകും. ചിലപ്പോള്‍ തിക്കും തിരക്കുമൊക്കെ കാരണം സാരിയൊക്കെ മാറിപോയെന്ന് വരാം. അതുപക്ഷെ പെട്ടെന്ന് എന്റെ ശ്രദ്ധയില്‍ പെടില്ല. ശ്രദ്ധിച്ചാല്‍ നമ്മളത് ശരിയാക്കും. ചിലപ്പോള്‍ ക്യാമറയുടെ ഫോക്കസ് അങ്ങോട്ടായിരിക്കും.”

”അതിനിപ്പോള്‍ എന്താണ് പറയുക? എത്രയെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്യും. നമ്മള്‍ എപ്പോഴും ഇതും നോക്കിയല്ലല്ലോ” എന്നാണ് മമിതയുടെ വാക്കുകള്‍. അതേസമയം, ‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’ ആണ് മമിതയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെയാണ് മമിത സിനിമയിലേക്ക് എത്തുന്നത്.