കരാര്‍ ഒപ്പിടുന്നതിന് മുമ്പ് വിട്ടുവീഴ്ച്ച ചെയ്യണമെന്ന് നിബന്ധന, സംഭവം തെന്നിന്ത്യന്‍ സിനിമയില്‍; തുറന്നു പറഞ്ഞ് നടി കൗശികി

കാസ്റ്റിംഗ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടി കൗശികി റാത്തോഡ്. കരിയറിന്റെ തുടക്കകാലത്ത് തന്നോട് വിട്ടുവീഴ്ച ചെയ്യാന്‍ പലരും ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് കൗശികി തുറന്നു പറഞ്ഞിരിക്കുന്നത്. തന്നെ തീര്‍ത്തും അസ്വസ്ഥയാക്കിയ സംഭവമാണത്. ഓഡിഷന്‍ പൂര്‍ത്തിയാക്കി, കരാര്‍ ഒപ്പിടുന്നതിന് മുമ്പാണ് തനിക്ക് മുമ്പില്‍ നിബന്ധന വച്ചത് എന്നാണ് കൗശികി പറയുന്നത്.

ഇന്‍ഡസ്ട്രി വളരെയധികം മാറിയിട്ടുണ്ട്, പക്ഷേ മാറിയിട്ടില്ലാത്ത ഒരു കാര്യം നമ്മള്‍ ചെയ്യുന്ന ജോലിക്ക് പകരമായി വിട്ടുവീഴ്ച ചെയ്യാന്‍ പറയുക എന്നതാണ്. താന്‍ ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ തുടങ്ങിയ സമയത്ത്, ഒരു തെന്നിന്ത്യന്‍ പ്രോജക്റ്റില്‍ അവസരം ലഭിച്ചപ്പോഴാണ് ആദ്യത്തെ അനുഭവമുണ്ടായത്.

തീര്‍ത്തും അസ്വസ്ഥമാക്കിയ ഒന്നായിരുന്നു ആ അനുഭവം. ഓഡിഷന്‍ എല്ലാം പൂര്‍ത്തിയായി, അവര്‍ താനുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് അവരുടേതായ ചില നിബന്ധനകള്‍ ചേര്‍ക്കുകയും തന്നോട് വിട്ടുവീഴ്ച ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. മുമ്പ് അത്തരം സംഭവങ്ങളെ കുറിച്ച് കേട്ടു പരിചയം മാത്രമുള്ള ആളായിരുന്നു താന്‍.

അവര്‍ പറഞ്ഞത് കേട്ട് താന്‍ ഞെട്ടിപ്പോയി. അപ്പോള്‍ തന്നെ അവരുടെ ഓഫര്‍ നിരസിച്ചു, പക്ഷേ അവരുടെ വാക്കുകള്‍ തന്നെ മാനസികമായി ബാധിച്ചു. എന്നാല്‍ തനിക്ക് ഇങ്ങനെ ഒരു അനുഭവമുണ്ടെന്ന് കരുതി എല്ലാവരും മോശക്കാരാണെന്ന് താന്‍ വിശ്വസിക്കുന്നില്ല. നല്ലതും ചീത്തയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ നമ്മള്‍ പഠിക്കേണ്ടതുണ്ട്.

വിട്ടുവീഴ്ച ചെയ്യല്‍ മാത്രമാണ് ഇന്‍ഡസ്ട്രിയില്‍ ഉയര്‍ച്ചയിലേക്ക് എത്താനുള്ള ഒരേയൊരു മാര്‍ഗ്ഗം എന്നത് തെറ്റായ ധാരണയാണെന്ന് ആളുകള്‍ മനസിലാക്കണം എന്നാണ് കൗശികി പറയുന്നത്. ‘കൃഷ്ണ ചാലി ലണ്ടന്‍’, ‘ഗുഡിയ ഹമാരാ സഭി പെ ഭാരി’, ‘സ്റ്റോറി 9 മന്ത്‌സ് കി’ തുടങ്ങിയ മിനിസ്‌ക്രീന്‍ ഷോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് കൗശികി.

Latest Stories

ഐപിഎല്‍ 2024: ലഖ്‌നൗവിനെതിരായ സഞ്ജുവിന്റെ പ്രകടനം, വാക്ക് മാറ്റി കൈഫ്

ഒപ്പമുള്ളവരെ സംരക്ഷിക്കണം; സിപിഎം ഉപദ്രവിക്കുന്നത് തുടര്‍ന്നാല്‍ ഞാന്‍ ബിജെപിയില്‍ ചേരും; പരസ്യ പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍

ബീഫ് ഉപഭോഗം അനുവദിക്കാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നു; മുസ്ലീങ്ങള്‍ക്ക് ഇളവ് നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗി ആദിത്യനാഥ്

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍; ഞെട്ടിത്തരിച്ച് താരം, വീഡിയോ

IPL 2024: നിയമത്തെ പഴിച്ചിട്ട് കാര്യമില്ല, കഴിവുള്ളവർ ഏത് പിച്ചിലും വിക്കറ്റെടുക്കും; ആവേശ് ഖാൻ പറയുന്നത് ഇങ്ങനെ

ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

'ഞാന്‍ പരിശീലകനോ ഉപദേശകനോ ആണെങ്കില്‍ അവനെ ഒരിക്കലും പ്ലേയിംഗ് ഇലവനില്‍ തിരഞ്ഞെടുക്കില്ല'; ഇന്ത്യന്‍ താരത്തിനെതിരെ ആഞ്ഞടിച്ച് സെവാഗ്

കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ പെണ്ണിന് പിന്നാലെ നടക്കുന്നത് കണ്ട് ഞാന്‍ ബലാത്സംഗം ചെയ്യാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയിട്ടുണ്ടാകും: ബാബുരാജ്

IPL 2024: ഫാഫിനെ ചവിട്ടി പുറത്താക്കുക, പകരം അവൻ നായകൻ ആകട്ടെ; അപ്പോൾ ആർസിബിയുടെ കഷ്ടകാലം മാറും; ഹർഭജൻ സിംഗ് പറയുന്നത് ഇങ്ങനെ

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്