സൂര്യ ബാത്ത്‌റൂമില്‍ പോയാല്‍ പുറത്തിറങ്ങാന്‍ കുറേ സമയമെടുക്കും, എന്നും രാവിലെ ഇതിന്റെ പേരില്‍ അടിയാണ്: ജ്യോതിക

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. വിവാഹത്തിന് ശേഷം വലിയൊരു ഇടവേളയെടുത്ത ജ്യോതിക ’36 വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് പിന്നീട് തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് ജ്യോതികയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചിരുന്നു.

ഓഫ്സ്ക്രീനിന് പുറത്ത് എപ്പോഴും ചർച്ചയാവുന്ന താര ദമ്പതികൾ കൂടിയാണ് സൂര്യ- ജ്യോതിക ജോഡി. ഇപ്പോഴിതാ സൂര്യയെ കുറിച്ച് മുൻപ് ജ്യോതിക പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സൂര്യ ബാത്ത്റൂമിൽ കയറിയാൽ പുറത്തിറങ്ങാൻ കുറേ സമയമെടുക്കുമെന്നാണ് ജ്യോതിക പറയുന്നത്. അതുകൊണ്ട് തന്നെ എന്നും രാവിലെ ഇതിന്റെ പേരില്‍ അടിയാണെന്നും ജ്യോതിക പറയുന്നു.

“സൂര്യ എന്റെ സ്‌പേസിനെ ബഹുമാനിക്കുന്ന ആളാണ്. അതെനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ അദ്ദേഹത്തിന്റെ ബാത്ത്‌റൂം ടൈമിങ് ഞാന്‍ സഹിക്കേണ്ടി വരും. എപ്പോഴും ബാത്ത്‌റൂമില്‍ പോയാല്‍ പുറത്തിറങ്ങാന്‍ കുറേ സമയമെടുക്കും. എന്നും രാവിലെ ഇതിന്റെ പേരില്‍ അടിയാണ്.

ഞങ്ങള്‍ക്കിടയില്‍ മനോഹരമായൊരു സൗഹൃദമുണ്ട്. അദ്ദേഹവുമത് എന്‍ജോയ് ചെയ്യുന്നുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതുകൊണ്ട് എന്നെ കുറേ സഹിക്കുന്നുണ്ടാകും. നല്ലൊരു കേള്‍വിക്കാരനാണ്. ഞാനാണെങ്കില്‍ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും.” എന്നാണ്
അടുത്തിടെ ഗാലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞത്.

അജയ് ദേവ്ഗൺ, മാധവൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വികാസ് ഭാൽ സംവിധാനം ചെയ്ത ഹൊറർ- ത്രില്ലർ ചിത്രം ‘ശെയ്ത്താന്‍’ ആണ് ജ്യോതികയുടെ ഏറ്റവും പുതിയ ചിത്രം.

Read more