വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്, പരീക്ഷയ്ക്ക് ജയിക്കണമെങ്കില്‍ പോയി പഠിക്കൂ; റീല്‍ ട്രെന്‍ഡിനെ വിമര്‍ശിച്ച് സിദ്ധാര്‍ഥ്, വീഡിയോ

റീല്‍ ട്രെന്‍ഡ് വെറും വിഡ്ഢിത്തമാണെന്ന് നടന്‍ സിദ്ധാര്‍ഥ്. സെലിബ്രിറ്റികളെ ടാഗ് ചെയ്തു കൊണ്ട് ‘പഠിക്കണമെങ്കില്‍ കമന്റ് ചെയ്യണം’ എന്ന റീല്‍ വൈറലാതോടെയാണ് പ്രതികരിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തിയത്. തനിക്ക് സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ടാഗ് മെന്‍ഷനുകള്‍ എത്തിയതോടെയാണ് സിദ്ധാര്‍ഥ് റീല്‍ ട്രെന്‍ഡിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

പരീക്ഷയ്ക്ക് ജയിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കണമെന്നും താരം വ്യക്തമാക്കി. എന്തുവന്നാലും താന്‍ കമന്റ് ചെയ്യില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. സിദ്ധാര്‍ഥ് ഈ വിഡിയോയില്‍ കമന്റ് ഇട്ടാലേ ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നത്.

പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മീഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ സിദ്ധാര്‍ത്ഥ് പറയുന്നത്. വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂ എന്നും സിദ്ധാര്‍ഥ് പറയുന്നുണ്ട്.

അതേസമയം, നിരവധി താരങ്ങള്‍ ഈ റീല്‍ ട്രെന്‍ഡിന് മറുപടിയുമായി എത്തിയിരുന്നു. 90 ശതമാനം മാര്‍ക്ക് വാങ്ങിയാല്‍ താന്‍ നേരിട്ട് കാണും എന്നായിരുന്നു വിജയ് ദേവരകൊണ്ട രണ്ട് വിദ്യാര്‍ത്ഥിനികളോട് പറഞ്ഞത്. ടൊവിനോ, കിയാര അദ്വാനി, നസ്ലിന്‍ എന്നീ താരങ്ങളും റീല്‍ ട്രെന്‍ഡിന് മറുപടിയുമായി എത്തിയിരുന്നു.

Read more