ചിരഞ്ജീവി സാറിന്റെ സഹായം മറക്കാനാവില്ല, രണ്ടോ മൂന്നോ ലക്ഷം നല്‍കുമെന്ന് കരുതി, അദ്ദേഹം അതിനപ്പുറം പോയി: പൊന്നമ്പലം

അടുത്ത ബന്ധു ബിയറില്‍ വിഷം കലക്കി തന്നതിനെ തുടര്‍ന്നാണ് തന്റെ ആരോഗ്യനില വഷളായത് എന്ന് നടന്‍ പൊന്നമ്പലം വെളിപ്പെടുത്തിയിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനം നിലച്ച് അത്യാസന്ന നിലയില്‍ ആശുപത്രിയിലായ നടന് വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത് ഫെബ്രുവരിയില്‍ ആയിരുന്നു.

തെലുങ്ക് താരം ചിരഞ്ജീവിയാണ് തനിക്ക് ഏറ്റവും വലിയ തുക തന്ന് സഹായിച്ചത് എന്നാണ് പൊന്നമ്പലം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. 40 ലക്ഷം രൂപയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹം രണ്ടോ മൂന്നോ ലക്ഷം നല്‍കുമെന്നാണ് താന്‍ കരുതിയിരുന്നത്.

Read more

പക്ഷേ ചിരഞ്ജീവി സാര്‍ അതിനൊക്കം അപ്പുറം പോയി. 40 ലക്ഷം രൂപയാണ് ആശുപത്രി കിടക്കയില്‍ കഴിഞ്ഞ തനിക്ക് അദ്ദേഹം നല്‍കിയത്. ആ സഹായം താന്‍ ഒരിക്കലും മറക്കില്ല. തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് താന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞത് എന്നാണ് പൊന്നമ്പലം ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.