പ്രണവിനെ വെച്ച് സിനിമ ചെയ്യാന്‍ തീവ്രമായി ആഗ്രഹിച്ച് നടന്ന എനിക്ക് ദൈവം തന്ന ഒരു സമ്മാനമായിട്ടാണ് ഞാന്‍ അതിനെ കണ്ടത്: ജിനോ ജോണ്‍

പ്രണവ് മോഹന്‍ലാലിന്റെ ജന്മദിനത്തില്‍ നടന്‍ ജിനോ ജോണ്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഒന്നാമന്‍ എന്ന സിനിമയിലെ ബാലതാരമായ പ്രണവിനെ കണ്ടാണ് തനിക്ക് ആരാധന തോന്നി തുടങ്ങിയത്. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റത്തിന് ശേഷം പ്രണവിനെ തനിക്ക് സിനിമയില്‍ ലോഞ്ച് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി താന്‍ ഒരുപാട് പ്രവര്‍ത്തിച്ചിരുന്നതായും ജിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ജിനോ ജോണിന്റെ കുറിപ്പ്:

കമോണ്‍ട്രാ പ്രണവേ…??
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2002ല്‍ മലയാളത്തില്‍ ഇറങ്ങിയ ലാലേട്ടന്‍ ( Mohanlal ) നായകനായി അഭിനയിച്ച “ഒന്നാമന്‍” എന്ന സിനിമയില്‍ എന്നെ ഒരുപാട് ആകര്‍ഷിച്ചത് ലാലേട്ടന്റെ ചെറുപ്പം കാലം ചെയ്ത പയ്യനായിരുന്നു…!
**പ്രണവ്** ( Pranav Mohanlal ) എന്ന പേരുള്ള ആ പയ്യന്‍ ലാലേട്ടന്റെ മകനായിരുന്നുവെന്ന് പിന്നീടറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷവും, ഇഷ്ടവും കൂടി വന്നു…!
അന്ന് എന്നെ ഏറ്റവും കൂടുതല്‍ ആ സിനിമയില്‍ ആകര്‍ഷിച്ചത് പ്രണവ് മോഹന്‍ലാലിന്റെ പ്രകടനമായിരുന്നു…!
അന്നാളുകളില്‍ ഒരു മരം കേറി ചെക്കനായിട്ട് അറിയപ്പെട്ടിരുന്ന എനിക്ക് പ്രണവിന്റെ തല കുത്തി മറഞ്ഞുള്ള ആ സിനിമയിലെ പ്രകടനം ഒരുപാട് ഇഷ്ടമായിരുന്നു…!
പിന്നീട് ടി.വിയില്‍ “ഒന്നാമന്‍” സിനിമ വരുമ്പോള്‍ പ്രണവിന്റെ തല കുത്തിമറിഞ്ഞ് ചാടുന്ന, ഓടുന്ന സീനിനായി ഞാന്‍ കാത്തിരിക്കുക പതിവായിരുന്നു…!
അങ്ങനെ പ്രണവിനോടുള്ള ഇഷ്ടം കാലക്രമേണ കൂടി, കൂടി വന്നു…!
പിന്നീട് ഞാന്‍ പ്രണവിനെ കുറിച്ച് കേള്‍ക്കുന്നത് 2009ല്‍ മലയാള സിനിമയില്‍ വലിയ തരംഗങ്ങള്‍ സൃഷ്ടിച്ചിറങ്ങിയ ലാലേട്ടന്‍ നായകനായി അഭിനയിച്ച “സാഗര്‍ ഏലീയാസ് ജാക്കി റീലോഡഡ്” എന്ന സിനിമയിറങ്ങുന്നതിനു മുന്‍പാണ്…!
സിനിമയുടെ അവസാനം ഏതാനും സെക്കന്റുകളിലായി ഒരു ഷോട്ടിലായി പ്രത്യക്ഷപ്പെടുന്ന മുടി വളര്‍ത്തിയ പ്രണവിനെ കാണാന്‍ വേണ്ടി മാത്രം ഞാന്‍ ആ സിനിമയുടെ ആദ്യ ഷോക്ക് തന്നെ കയറി…!
ആ സിനിമ തീരുന്നതുവരെ ഞാന്‍ പ്രതീക്ഷിച്ചിരുന്നത് സിനിമയുടെ അവസാനമായി പ്രേഷകരുടെ മുന്നിലേക്ക് അവതരിക്കുന്ന പ്രണവിനെ കാണാനായിരുന്നു…!
ഏതാനും കുറച്ച് സെക്കന്റുകളിലായി മിന്നിമറയുന്ന മുടി വളര്‍ത്തിയ പ്രണവിനെയാണ്, ഇന്നും ആ സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസിലൂടെ കടന്ന് പോകുന്നത്..!
അങ്ങനെ പ്രണവിനെ കുറിച്ചുള്ള തിരച്ചിലുകളില്‍ 2002 ല്‍ അദ്ദേഹം അഭിനയിച്ച “പുനര്‍ജനി “എന്ന സിനിമക്ക് പ്രണവിന് മികച്ച ബാല നടനുള്ള “കേരള സ്റ്റേറ്റ് അവാര്‍ഡ്” കിട്ടിയത് ഞാന്‍ വൈകിയിറഞ്ഞു…!
തന്റെ ആദ്യ സിനിമയായ” ഒന്നാമനില്‍” തന്നെ അവാര്‍ഡ് കിട്ടേണ്ട പ്രകടനമായിരുന്നു പ്രണവ് കാഴ്ചവെച്ചതെന്നുള്ള അഭിപ്രായ കാരനായ എനിക്ക് അത് വളരെയികം സന്തോഷമാണ് അന്ന് നല്‍കിയത്…!
പിന്നീടുള്ള എന്റെതായ അന്വേഷണങ്ങളില്‍ നിന്ന് പ്രണവ് എവിടെയോ പോയി മറഞ്ഞു…!
പക്ഷെ അദ്ദേഹത്തെ കുറിച്ചുള്ള അന്വേഷണങ്ങള്‍ അന്നാളുകളില്‍ എനിക്ക് പ്രാപ്തമായ എന്റെതായ രീതിയില്‍ ഞാന്‍ നടത്തുന്നുണ്ടായിരുന്നു…!
അതുകൊണ്ട് തന്നെ വെല്ലപ്പോഴുമുണ്ടാകുന്ന അദ്ദേഹത്തിനെ കുറിച്ചുള്ള വാര്‍ത്തകളും, ചിത്രങ്ങളും ഞാന്‍ വളരെയധികം ആകാംക്ഷ പൂര്‍വ്വമാണ് നോക്കി കണ്ടിരുന്നത്…! പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന മലയാള സിനിമക്കായി ലക്ഷകണക്കിന് ആരാധകര്‍ക്കിടയില്‍ ഒരാളായി ഞാനും കാത്തിരുന്നു…!
അങ്ങനെയിരിക്കെയാണ് 2012- ല്‍ മലയാള സിനിമയിലെ മെഗാസ്റ്റര്‍ മമ്മുക്കയുടെ ( Mammootty ) മകന്‍ “ദുല്‍ഖര്‍ സല്‍മാന്‍ “( Dulquer Salmaan ) നായകനായ”സെക്കന്റ് ഷോ ” എന്ന സിനിമ കേരളത്തിലെ തിയേറ്ററുകളില്‍ വലിയ ബഹളങ്ങളൊന്നുമില്ലാതെ ഇറങ്ങുന്നത്..!
എന്നാല്‍, സിനിമ തിയേറ്ററില്‍ ഇറങ്ങിയതുമുതല്‍ ചെറുപ്പക്കാര്‍ക്കിടയില്‍ വലിയ ആവേശമായി മാറി, വലിയ വിജയത്തിലേക്ക് സെക്കന്റ് ഷോ കുതിച്ചു…!
പൊതുവെ,
കേരളത്തിലെ തിയേറ്ററുകളില്‍ ഇറങ്ങുന്ന സിനിമകള്‍ റിലീസിനു ആദ്യത്തെ ഷോ തന്നെ കാണുന്ന സിനിമ ഭ്രാന്തനായ ഞാന്‍, ആ സിനിമയും ആദ്യ ഷോ തന്നെ കണ്ടു…!
സിനിമ കണ്ടിറങ്ങിയ പ്രേഷകരുടെ കയ്യടികള്‍ കേട്ട് സന്തോഷത്തോടെ തിയേറ്ററില്‍ നിന്നിറങ്ങിയ ഞാന്‍ ഒരു തിരുമാനമെടുത്തു…!
?? മമ്മുക്കയുടെ മകന്‍ ദുല്‍ക്കര്‍ വന്നു.., തീരച്ചായായും മലയാളത്തിലെ ഭാവി സൂപ്പര്‍ സ്റ്റാര്‍ ആകും..!,
ഇനി വൈകിക്കുന്നില്ല..,
പ്രണവ് വരണം..! ??
ഇനി മറ്റുള്ളവര്‍ പ്രണവിനെവെച്ച് സിനിമയെടുക്കുന്നതും നോക്കിയിരിക്കാന്‍ പറ്റില്ല..!
മെഗാസ്റ്റാര്‍ മമ്മുക്കയുള്ളപ്പോള്‍…! സൂപ്പര്‍ സ്റ്റാര്‍ ലാലേട്ടനുണ്ട്….!
അതുപോലെ വരാനിരിക്കുന്ന കാലഘട്ടത്തില്‍ സുപ്പര്‍ സ്റ്റാര്‍ ദുല്‍ക്കര്‍ ഉള്ളപ്പോള്‍ ….!
സൂപ്പര്‍ സ്റ്റാര്‍ പ്രണവും വേണം…!
അത് ലക്ഷകണക്കിന് ആരാധകരുടെ പോലെ തന്നെ എന്റെയും ആവശ്യമാണ്..!
ദുല്‍ക്കറിനെ ലോഞ്ച് ചെയ്യിക്കാന്‍ പറ്റിയില്ല…!,
പക്ഷെ പ്രണവിനെ എന്തായാലും ലോഞ്ച് ചെയ്യിക്കണം..!
എന്ന വാശിയോടെ മലായാള സിനിമയെ കുറിച്ച് ഞാന്‍ കേട്ടതും, ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചതും, ഷോര്‍ട്ട് ഫിലിമുകളുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും, ചാന്‍സ് അന്വേഷിയായി നടന്നതുമായ എന്റെ ചെറിയ എക്‌സ്പീരിയന്‍സ് വെച്ച് ഞാന്‍ തിരുമാനമെടുത്തു..!
(ഇന്നാലോചിക്കുമ്പോള്‍ അങ്ങനെയൊക്കെ അന്ന് തിരുമാനമെടുക്കാന്‍ ഞാന്‍ ആരുമായിരുന്നില്ല. എങ്കിലും ഞാന്‍ അന്ന് തിരുമാനമെടുത്തു??)
മഹാരാജാസിലെ MSc പഠനം കഴിഞ്ഞ്, മറ്റൊരു കോളേജിലെ MBA പഠനം ഒരു വര്‍ഷകൊണ്ട് അവസാനിപ്പിച്ച് സിനിമക്ക് വേണ്ടി വീണ്ടും മഹാരാജാസില്‍ അഡ്മിഷന് ശ്രമിക്കാമെന്ന് കരുതിയിരിക്കുമ്പോള്‍ മഹാരാജാസിന്റെ മുറ്റത്ത് “സെക്കന്റ് ഷോ ” സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വന്ന് കുട്ടികളെ കണ്ട് സിനിമയുടെ പ്രമോഷന്‍ വര്‍ക്ക് നടത്തി കൊണ്ട് സംസാരിക്കുന്നു…!
അതും, കണ്ടതോടെ ഞാന്‍ തിരുമാനത്തിലുറച്ചു…!
എന്തായാലും പ്രണവിനെ വെച്ച് ഒരു സിനിമ എനിക്ക് ചെയ്യണം ഒരു ആക്ഷന്‍ ഫിലിം…!
കിടിലന്‍ ഫിലിം..!
പ്രണവിന്റെ നീളന്‍ മുടിയുമായി, പ്രണവിനെ മലയാള സിനിമയില്‍ നായകനായി ലോഞ്ച് ചെയ്യിപ്പിക്കണം…!
സൂപ്പര്‍ ഹിറ്റായി മാറുന്ന ആസിനിമയുടെ പ്രമോഷനുമായി ഇതേ മഹാരാജാസിന്റെ മുറ്റത്തെത്തി മഹാരാജാസിലെ വിദ്യാര്‍ത്ഥികളോട് സംസാരിക്കണം…!
കടുത്ത തിരുമാനമെടുത്ത് അവിടെ നിന്ന് നേരെ ഞാന്‍ പോയത് മഹാരാജാസിലെ സുഹൃത്തായ അഭിഷേക് KS സംവിധാനം ചെയ്യുന്ന ഒരു ഷോര്‍ട്ട് ഫിലിമിന്റെ ഷൂട്ട് കോളേജിന്റെ അടുത്തുള്ള ദര്‍ബാര്‍ ഹാളിലുണ്ടായിരുന്നു…!
ആ ഷോര്‍ട്ട് ഫിലിമില്‍ പ്രധാന കഥാപാത്രങ്ങളില്‍ ഒന്നായ ബുദ്ധിജീവിയെ അവതരിപ്പിക്കുന്നത് ഞാനായിരുന്നു..!
അങ്ങനെ പ്രണവിനെ മലയാള സിനിമയിലേക്ക് നായകനായി അവതരിപ്പിക്കാന്‍, അദ്ദേഹത്തിന്റെ നീളന്‍ മുടിയും, തിങ്ങിനിറഞ്ഞ താടിയും വെച്ചുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള, ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഞാന്‍ തന്നെ എഴുതാന്‍ തിരുമാനമെടുക്കുകയും, അത് എഴുതി തുടങ്ങുകയും ചെയ്തു..!
വര്‍ഷങ്ങള്‍ കടന്നു പോയി..!.
ഷോര്‍ട്ട് ഫിലിം അഭിനയവും, രാഷ്ട്രീയവും, പ്രണവിനു വേണ്ടിയുള്ള തിരക്കഥാ രചനയും,ഒക്കെ കൂടിയായി മുന്നോട്ട് പോയി കൊണ്ടിരുന്നു…!
അന്നാളുകളില്‍ മഹാരാജാസിലെ തിരക്ക് പിടിച്ച ഒരു ഷോര്‍ട്ട് ഫിലിം അഭിനേതാവും, വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകനുമായ എനിക്ക് കിട്ടിയ സമയമൊക്കെ ഉപയോഗിച്ച് ഞാന്‍ ഒരു തിരക്കഥ പൂര്‍ത്തിയാക്കി…!
ആ തിരക്കഥയുടെ പേര് ഞാനിവിടെ പറയുന്നില്ല…!
ഇനി പറഞ്ഞിട്ട് കാര്യവുമില്ല..!??
ആദ്യമായി ഞാന്‍ പൂര്‍ത്തിയാക്കിയ സിനിമയുടെ തിരക്കഥയായിരുന്നു അത്…!
എനിക്കുണ്ടായിരുന്ന തിരക്കഥയുടെ പരിമിതമായ അറിവുകളില്‍ നിന്ന് ഉരിത്തിരിഞ്ഞ എന്റെ പൂര്‍ത്തിയായ ആദ്യ തിരക്കഥ..!
അത് പൂര്‍ത്തിയാക്കാനുള്ള ഒരു കാരണം സിനിമയോടുള്ള എന്റെ പാഷനും, പ്രണവിനോടുള്ള ഇഷ്ടവും മാത്രമായിരുന്നു…!
പിന്നീട് പ്രണവിനുവേണ്ടിയുള്ള അന്വേഷണങ്ങളായിരുന്നു…!
എന്റെ പരിമിതമായ പരിചയങ്ങള്‍ കൊണ്ട് എനിക്ക് പ്രണവിലേക്ക് എത്താന്‍ അന്നൊന്നും കഴിഞ്ഞില്ല…!
ചിലപ്പോഴൊക്കെ അന്നാളുകളില്‍ പുറത്ത് വരാറുള്ള പ്രണവിന്റെ യാത്രകളെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയുമ്പോള്‍ എന്നെങ്കിലും, ഏതെങ്കിലും, യാത്രയില്‍ വെച്ച് എവിടെയെങ്കിലും വെച്ച് പ്രണവിനെ കണ്ട് മുട്ടും എന്ന് ഞാന്‍ പ്രതീക്ഷ വെച്ച് പ്രത്യാശ വെച്ച് അന്നൊക്കെ നടക്കുമായിരുന്നു..!
പിന്നീട് ഞാനറിഞ്ഞു പ്രണവ് ജിത്തു ജോസഫ് സാറിന്റെ ( JeethuJ oseph ) സിനിമയില്‍ അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടായി വര്‍ക്ക് ചെയ്യുന്ന വാര്‍ത്തയും ഞാന്‍ കേട്ടു..!
അങ്ങനെ കാലം കടന്നു പോയി നീളന്‍ മുടിയും, നിറഞ്ഞ താടിയുമുള്ള പ്രണവിനെ അവതരിപ്പിക്കാനുള്ള തിരക്കഥയായി ഞാന്‍ നടന്നു…!
വര്‍ഷങ്ങള്‍ കഴിഞ്ഞു..!
ഇതിനിടയില്‍ ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചു കൊണ്ടിരുന്ന എനിക്ക് ദിലീഷേട്ടന്‍ (Dileesh Pothan ) സംവിധാനം ചെയ്ത ” മഹേഷിന്റെ പ്രതികാരത്തില്‍ ” നാല് സീനുകളിലായി വരുന്ന നല്ലൊരു വേഷവും, ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുകളും കിട്ടി…!
അതില്‍ ഒരെണ്ണം കേരളത്തില്‍ മുഴുവന്‍ തരംഗമായി മാറിയ “കമോണ്‍ട്രാ മഹേഷേ ” എന്ന ഡയലോഗ് ആയിരുന്നു..!
സിനിമയുടെ വിജയത്തിലും, എനിക്കു കിട്ടിയ കിടിലന്‍ വേഷത്തിലും ഞാന്‍ സന്തോഷിച്ചിരിക്കുന്ന ആ സമയങ്ങളില്‍ പെട്ടെന്നൊരുന്നാള്‍, പ്രണവിനെ നായകനാക്കി ജിത്തു ജോസഫ് സര്‍ അവതരിപ്പിക്കുന്ന “ആദി ” എന്ന സിനിമയുടെ വാര്‍ത്ത എന്റെ കാതുകളിലെത്തി…!
ആദ്യം ഒരു സങ്കടവും, പിന്നെ പ്രണവ് നായകനായി വരുന്നതിന്റെ സന്തോഷവും എന്റെ മനസ്സില്‍ വന്നു…!
എന്തുകൊണ്ടാണ്..?
എനിക്ക് പ്രണവിനെ വെച്ച് എത്ര ശ്രമിച്ചിട്ടും, സിനിമ ചെയ്യാന്‍ കഴിഞ്ഞില്ല.. എന്ന ചിന്തയും.., പിന്നെയുള്ള
ചിന്താകുഴപ്പങ്ങളുമായി ഞാന്‍ നടക്കുന്നതിനിടയില്‍..,
ഒരു ദിവസം ഫെയിസ് ബുക്കില്‍ വന്ന പ്രണവിന്റെ ഒരു ചിത്രം എനിക്ക് ഭയങ്കര സന്തോഷം തന്നു…!
?? മുടി വളര്‍ത്തിയ പ്രണവ് തൊപ്പി വെച്ച് നില്‍ക്കുന്ന ചിത്രത്തിനു മുകളിലായി “കമോണ്‍ട്രാ.. പ്രണവേ ” എന്ന, ഞാന്‍ മഹേഷിന്റെ പ്രതികാരത്തില്‍ പറഞ്ഞ ഡയലോഗും, പ്രണവിന്റെ പേരും ചേര്‍ത്തുള്ള കാപ്ഷന്‍ വെച്ച ചിത്രമായിരുന്നു.. അതെന്നുള്ളതായിരുന്നു അതിന് കാരണം…!??
സന്തോഷം കൊണ്ട് ഞാന്‍ മതിമറന്നു…!
പ്രണവിനെ വെച്ച് സിനിമ ചെയ്യാന്നായി തീവ്രമായി ആഗ്രഹിച്ച് നടന്ന എനിക്ക് ദൈവം തന്ന ഒരു സമ്മാനമായിട്ടാണ് ഞാനതിനെ കണ്ടത്…!
ആ ചിത്രം അത്തരത്തില്‍ കാപ്ഷന്‍ വെച്ച് ഡിസൈന്‍ ചെയ്തത് ആരാണെന്ന് എനിക്ക് ഇന്നും അറിയില്ല…!
(ആ ചിത്രം ഞാനികുറിപ്പിനൊപ്പം പോസ്റ്റ് ചെയ്യുന്നുണ്ട്)
ആ ചിത്രത്തിലേ പോലെ നീളന്‍ ചുരുണ്ട മുടിയും, നിറഞ്ഞ താടിയും, ലാലേട്ടന്റെ ചിരിയുമായിട്ടായിരിക്കാം…, പ്രണവ് ആദിയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഞാന്‍ വിചാരിച്ചിരുന്നു…!
പക്ഷെ ആദിയില്‍ മുടി വെട്ടയൊതുക്കിയ രീതിയിലായിരുന്ന പ്രണവിന്റെ ലോഞ്ചിംഗ്…!
അതില്‍ എനിക്ക് മാത്രം സങ്കടം തോന്നിയെങ്കിലും, ജിത്തു ജോസഫ് ( Jeethu Joseph ) എന്ന മലയാളത്തിലെ മികച്ച സംവിധായകന്റെ, മികച്ച രീതിയില്‍ ചിത്രീകരിച്ച ഒരു സിനിമയില്‍ കൂടി… പ്രണവിന്…
നീണ്ട ഇടവേളക്ക് ശേഷം 2018ല്‍ നായകനായി അവതരിക്കാന്‍ കഴിഞ്ഞുവെന്നതില്‍ ഞാന്‍ ഇന്നും സന്തോഷിക്കുന്നു…!
ആ സന്തോഷം കേരളത്തിലെ സിനിമാ സേനഹികള്‍ക്കുമുണ്ടായിരുന്നു…!
അതാണ് ആ സിനിമയുടെ 100 ദിവസങ്ങള്‍ പൂര്‍ത്തിയാക്കിയ വിജയം…!
ഇന്ന് ജന്മദിനമാഘോഷിക്കുന്ന “പ്രണവ് മോഹന്‍ലാലിന് ” എല്ലാവിധ വിജയാശംസകളും നേരുന്നു..!
സിനിമയില്‍ ലാലേട്ടനുമാത്രമായി…,
മമ്മുക്കക്ക് മാത്രമായി…, ചെയ്യാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍ പോലെ തന്നെ പ്രണവിന് മാത്രമായി ചെയ്യാന്‍ കഴിയുന്ന ഒരുപാട് കഥാപാത്രങ്ങള്‍ പ്രണവിലൂടെ പൂര്‍ണ്ണതയിലെത്തി, പ്രേഷകരുടെ മുന്നില്‍ വെള്ളിത്തിരയിലെത്താനായി കാത്തിരിക്കുന്നു…!
മറ്റാരാലും എത്തിപ്പെടാന്‍ കഴിയാത്തൊരിടം മലയാള സിനിമയില്‍ പ്രണവിനെ കാത്തിരിക്കുന്നു..!
മികച്ച കഥാപാത്രങ്ങളും, സിനിമകളുമായി മലയാള പ്രേഷകരുടെ മനസ്സില്‍ ചേക്കേറുന്ന മികച്ച നടനും, മിന്നും താരമായി മാറി സൂപ്പര്‍ സ്റ്റാറായി മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു..!
ഉറപ്പായും വരും തലമുറയുടെ സൂപ്പര്‍ സ്റ്റാറായി പ്രണവ് ഉണ്ടാകും ….!
പ്രാര്‍ത്ഥനയോടെയും, ഒരിക്കല്‍ സംവിധാനമോഹം നടക്കാത്തത്തിലുള്ള ചെറിയ വേദനയോടെയും…,
എന്നെങ്കിലും തമ്മില്‍ കാണാനും.., സംസാരിക്കാനും…, സാധിക്കുമെന്ന പ്രതീക്ഷയില്‍…
എഴുതി തീര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കാത്ത ഈ കുറിപ്പ് അവസാനിപ്പിക്കുന്നു…
എന്ന്…സ്‌നേഹത്തോടെ ഒരു വലിയ ഫാന്‍…!