വിവാദങ്ങള്‍ക്ക് മറുപടിയുമായി നടന്‍ ജെയ്

ബലൂണ്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍ നടന്‍ ജെയ്‌ക്കെതിരെ ഉയര്‍ത്തിയത് കടുത്ത ആരോപണങ്ങളായിരുന്നു. താരത്തിന്റെ നിരുത്തരവാദിത്തം കാരണം ഒന്നര കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ബലൂണ്‍ സിനിമയുടെ നിരമ്മാതാക്കള്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ നല്‍കിയ പരാതി. തങ്ങളുടെ പണം തിരികെ ലഭിക്കുന്നത് വരെ മറ്റ് സിനിമകളില്‍ അഭിനയിക്കുന്നതില്‍നിന്ന് നടനെ വിലക്കണമെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് ജയ്. നിര്‍മ്മാതാക്കള്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഇത് തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള ആരോപണങ്ങളാണ്. താന്‍ ഒരിക്കല്‍ പോലും സെറ്റില്‍ നിരുത്തരവാദപരമായി പെരുമാറിയിട്ടില്ലെന്നും സെറ്റില്‍ കൃത്യമായി ചെന്നിരുന്നുവെന്നും നടന്‍ പ്രതികരിച്ചു.

ജയ് കൃത്യസമയത്ത് ഷൂട്ടിംഗിന് എത്താതിരുന്നത് കൊണ്ട് ചിത്രത്തിന്റെ റിലീസ് ഒരു വര്‍ഷത്തോളം വൈകിയെന്നും ഇതുവഴിയായി വലിയ നഷ്ടമുണ്ടായെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞിരുന്നു. ജയ്, അഞ്ജലി എന്നിവരാണ് ബലൂണിലെ കേന്ദ്രകഥാപാത്രങ്ങള്‍.