മോഹന്‍ലാല്‍ സാറിനോട് സ്‌നേഹം തോന്നാന്‍ ഒരു കാരണമുണ്ട്: ബാല

മോഹന്‍ലാലിനോടുള്ള സ്‌നേഹത്തെ കുറിച്ച് പറഞ്ഞ് നടന്‍ ബാല. അഭിമുഖങ്ങളില്‍ എല്ലാം മോഹന്‍ലാലിനെ കുറിച്ച് മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങളെ കുറിച്ച് ചോദ്യം വന്നാല്‍ ബാല വാ തോരാതെ സംസാരിക്കാറുണ്ട്. താരത്തോട് ഇത്രയും സ്‌നേഹം തോന്നാനുള്ള കാരണത്തെ കുറിച്ചാണ് ബാല ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.

മോഹന്‍ലാല്‍ സാറിനോട് തനിക്ക് ഇത്രത്തോളം ഇഷ്ടം തോന്നാന്‍ ഒരു കാരണമുണ്ട്. വളരെ ബിസിയായിട്ടുള്ള നടനാണ് മോഹന്‍ലാല്‍ സാര്‍. പക്ഷെ 90 വയസുള്ള അമ്മയ്ക്ക് വയ്യാതെയായപ്പോള്‍ എല്ലാ ഷൂട്ടിംഗും കാന്‍സല്‍ ചെയ്ത് ഒരു മകനായി അമ്മയെ നോക്കാന്‍ ഹോസ്പിറ്റലില്‍ അദ്ദേഹം നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.

അദ്ദേഹം കാണിച്ച ആ സ്‌നേഹമാണ് മോഹന്‍ലാല്‍ സാറിനോട് തനിക്ക് ബഹുമാനവും സ്‌നേഹവും തോന്നാന്‍ കാരണം. ഇപ്പോള്‍ അമ്മ മാത്രമാണ് മോഹന്‍ലാലിനുള്ളത്. ചേട്ടനെയും അച്ഛനെയും മോഹന്‍ലാലിന് നേരത്തെ നഷ്ടപ്പെട്ടതാണ്.

ഷൂട്ടിംഗിനിടയിലും സമയം കണ്ടെത്തി അമ്മയ്‌ക്കൊപ്പം വന്ന് നില്‍ക്കാന്‍ മോഹന്‍ലാല്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട് എന്നാണ് ബാല ഒരു അഭിമുഖത്തില്‍ പറയുന്നത്. വാര്‍ധക്യ സഹജമായ അവശതകള്‍ മൂലം വിശ്രമത്തിലാണ് മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി.

Read more

അതേസമയം, ‘ഷെഫീക്കിന്റെ സന്തോഷം’ ആണ് ബാലയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. ബാല ആദ്യമായി സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്ത സിനിമ കൂടിയാണിത്. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം നവംബര്‍ 25ന് ആണ് റിലീസ് ചെയ്തത്. അനൂപ് പന്തളമാണ് ചിത്രം സംവിധാനം ചെയ്തത്.