ഈ നെഗറ്റീവ് കമന്റുകള്‍ പണം നല്‍കി എഴുതിക്കുന്നതാണ്, ഇത് എന്റെ അവസാനത്തെ മുന്നറിയിപ്പാണ്: പ്രതികരിച്ച് ബാല

ഭാര്യ എലിസബത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോക്ക് വന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് നടന്‍ ബാല. പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പണം കൊടുത്ത് എഴുതിച്ചതാണ് എന്ന് ബാല വീഡിയോയില്‍ പറയുന്നു. എന്നാല്‍ ആരാണ് എഴുതിച്ചത് എന്നതിനെ കുറിച്ചൊന്നും വീഡിയോയില്‍ പറയുന്നില്ല. വളരെ മോശമായി കമന്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരൂ. അപ്പോള്‍ സംസാരിക്കാം എന്നും ബാല പറയുന്നു.

ബാലയുടെ വാക്കുകള്‍:

ഒരു ദിവസത്തില്‍ തന്നെ ഇത്രയധികം പേര്‍ ഞങ്ങളുടെ കുടുംബത്തോട് സ്‌നേഹം അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്. അതേസമയം തന്നെ ചില നെഗറ്റീവ് കമന്റുകളും കാണാനിടയായി. അത് പൈസ കൊടുത്ത് എഴുതിച്ചതാണ്. കാരണം അവയെല്ലാം ഫെയ്ക്ക് ഐഡിയാണ്. അത് വലിയ തെറ്റാണ്. ഇന്ന് എലിസബത്തിന്റെ പിറന്നാളാണ്.

ആ പോസ്റ്റിന് താഴെ വളരെ മോശമായ രീതിയില്‍ സംസാരിക്കുന്നു. അവര്‍ക്കും അമ്മയുണ്ടാകും പെങ്ങളുണ്ടാകും. വളരെ തെറ്റാണിത്. എത്ര പേര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാന്‍ കഴിയും. സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിച്ചാല്‍ പോരെ. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ നോക്കൂ. മറ്റുള്ളവരുടെ കുടുംബത്തിലേക്ക് എന്തിനാണ് പ്രശ്‌നമുണ്ടാക്കാന്‍ വരുന്നത്.

എന്നെ കുറിച്ച് എന്ത് പറഞ്ഞാലും ഞാന്‍ ക്ഷമിക്കും. പക്ഷെ ഞാനിപ്പോള്‍ വിവാഹിതനാണ്. എലിസബത്തിന് മീഡിയ എന്താണെന്നും അറിയില്ല. അപ്പോള്‍ അവരെ കുറിച്ച് വളരെ മോശമായി കമന്റ് ചെയ്യുന്നത് ശരിയല്ല. നിങ്ങള്‍ മുഖം കാണിക്ക് അല്ലെങ്കില്‍ നമ്പര്‍ തരൂ. അപ്പോ സംസാരിക്കാം. ഇത് എന്റെ അവസാന മുന്നറിയിപ്പാണ്.