എന്റെ ശത്രുവാകാന്‍ കുറച്ച് യോഗ്യത വേണം: പ്രതികരിച്ച് ബാല

തനിക്കെതിരെ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിച്ച് നടന്‍ ബാല. ഫ്‌ളവേഴ്‌സ് ടിവിയുടെ സ്റ്റാര്‍ മാജിക് പരിപാടിയുടെ വേദിയിലായിരുന്നു ബാലയുടെ പ്രതികരണം. ‘എന്റെ സുഹൃത്താവാന്‍ ഒരു സ്റ്റാറ്റസും വേണ്ട, പക്ഷെ ശത്രു ആവാന്‍ കുറച്ചെങ്കിലും സ്റ്റാറ്റസ് വേണം’ എന്ന് പറഞ്ഞ് ബാല ചിരിക്കുന്നതാണ് പ്രോമോ വീഡിയോയില്‍ ഉള്ളത്.

താന്‍ സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്തെന്നും മനസില്‍ തോന്നിയ ചില കാര്യങ്ങള്‍ താന്‍ അതില്‍ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി ബാല ഫെയ്‌സ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ദേഷ്യത്തിന്റെ പുറത്തോ ഇമോഷനലായോ പറഞ്ഞതല്ല. എല്ലാം താന്‍ ഓര്‍ത്ത് ഓര്‍ത്ത് ചിന്തിച്ച് ചിന്തിച്ച് പറഞ്ഞതാണെന്നാണ് ബാല പറഞ്ഞത്.

‘എല്ലാവര്‍ക്കും നമസ്‌കാരം, ഇത് ബാലയാണ്. ഇന്നലെ ഞാന്‍ കൊച്ചിയിലുണ്ടായിരുന്നു. ഒരു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. സ്റ്റാര്‍ മാജിക്കിന്റെ ഷൂട്ട് ഉണ്ടായിരുന്നു. അത് കോമഡി ഷോയാണ് പക്ഷെ എന്റെ മനസില്‍ തോന്നിയ കുറച്ചു കാര്യങ്ങള്‍ ഞാന്‍ ആ പരിപാടിയില്‍ പറഞ്ഞിട്ടുണ്ട്. അത് ഞാന്‍ ദേഷ്യപ്പെട്ടോ ഇമോഷനലായോ പറഞ്ഞതല്ല,’

Read more

‘ഞാന്‍ വളരെ വളരെ വളരെ ഓര്‍ത്ത്, വളരെ ചിന്തിച്ച് പറഞ്ഞതാണ്. ഇപ്പോള്‍ ഞാന്‍ ചെന്നൈയിലാണ്. 15ന് ശേഷം ഞാന്‍ തിരിച്ചെത്തും. അതിനിടെ കുറെ ചോദ്യങ്ങളും എനിക്ക് പോലും അറിയാത്ത കുറെ ഉത്തരങ്ങളും ഞാന്‍ കേള്‍ക്കുന്നുണ്ട്. എല്ലാം ശരിയാണ്. ഞാനും നിങ്ങളുടെ കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാളാണ്. വേണ്ടാന്ന് വെച്ചാല്‍ വേണ്ട!’ ‘ഞാന്‍ ഇപ്പോള്‍ ചെന്നൈയില്‍ വന്നത് കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യാനാണ്. ചില കമ്മിറ്റ്‌മെന്റുകളാണ് എന്റെ സ്‌നേഹമാണ്. ഞാന്‍ ആര്‍ക്കും അഭിമുഖം നല്‍കാന്‍ തയ്യാറാണ്. പക്ഷെ നേരിട്ട് ചോദിക്കണം. പുറകില്‍ നിന്ന് ചോദിക്കണ്ട. എന്നായിരുന്നു ബാല പറഞ്ഞത്.