'ഭാഗ്യം ചിരിച്ചു, 100 കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും'; മമ്മൂട്ടിയെ കുറിച്ച് അസീസ്

‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് മമ്മൂട്ടി ഇപ്പോള്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും വരുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് നെടുമങ്ങാട് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പൊട്ടിച്ചിരിച്ച് കൊണ്ട് നടന്നു നീണ്ടുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് അസീസ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം അസീസും ജോര്‍ജും മറ്റ് താരങ്ങളും ഉണ്ട്. ‘ഭാഗ്യം ചിരിച്ചു 100 കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും’, എന്നാണ് അസീസ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്ത് എത്തിയത്. കണ്ണൂര്‍ സ്‌ക്വാഡില്‍ അസീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം, മമ്മൂട്ടി കമ്പനിയുടെ ബാനറില്‍നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്.

Read more

റോബി വര്‍ഗീസ് രാജ് ആണ് സംവിധാനം. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.