നമ്മളെ സ്നേഹിക്കാനുള്ള ഉത്തരവാദിത്വം മറ്റാര്‍ക്കും കൊടുക്കരുത്; ഒടുവില്‍ പ്രതികരിച്ച് അഭയ ഹിരണ്‍മയി

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായി ലിവിങ് റിലേഷന്‍ഷിപ്പായത് മുതല്‍ വേര്‍പിരിയലിന് ശേഷവും അഭയ ഹിരണ്‍മയി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബന്ധം വസ്ത്രധാരണത്തിന്റെ പേരിലടക്കം ഇവര്‍ക്കെതിരെ സൈബര്‍ അറ്റാക്കുകള്‍ ഉണ്ടായി.

ഇപ്പോഴിതാ, അതേക്കുറിച്ചെല്ലാം മനസ് തുറന്നിരിക്കുകയാണ് താരം. സാര്‍ക്ക് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഭയയുടെ വെളിപ്പെടുത്തല്‍ . ‘ആദ്യ കാലഘട്ടങ്ങളില്‍ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ തന്നെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും എന്തിനാണ് ഇവര്‍ ബുദ്ധിമുട്ടിക്കുന്നത് എന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും അഭയ പറഞ്ഞു.

താരത്തിന്റെ വാക്കുകള്‍

ആ സമയത്ത് ഒക്കെ ഞാന്‍ എന്റെ സമയത്തിനും സൗകര്യത്തിനും അനുസരിച്ച് മറുപടി കൊടുക്കുമായിരുന്നു. ഇല്ലെങ്കില്‍ ഞാന്‍ അത് അതുപോലെ തന്നെ വിടും. കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി. ഞാന്‍ ഒന്നും തെളിയിച്ചിട്ട് കാര്യമില്ല. ഞാന്‍ എന്ത് ചെയ്താലും അവര്‍ അതിനെ അങ്ങനെ ജഡ്ജ് ചെയ്യുകയുള്ളൂ. അപ്പോള്‍ മുതല്‍ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാനുള്ള സ്വാതന്ത്ര്യം കിട്ടിയ പോലെ ആയി.

അടിസ്ഥാനപരമായി നമ്മള്‍ തന്നെയാണ് നമ്മളെ സ്നേഹിക്കേണ്ടതു. അത് ഒരിക്കലും വിട്ടു പോകരുത്. കുറച്ചു കാലം ഞാന്‍ എന്നെ സ്‌നേഹിക്കാന്‍ മറന്നു പോയിരുന്നു. അത് പ്രകൃതി തന്നെ എനിക്ക് വ്യക്തമാക്കി തന്നു. നമ്മളെ സ്‌നേഹിക്കാനുള്ള ഉത്തരവാദിത്തം മറ്റാര്‍ക്കും കൊടുക്കരുത്. അങ്ങനെ കൊടുത്താല്‍ ആ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയ്യാന്‍ അവര്‍ക്ക് പറ്റിയെന്ന് വരില്ല. അത് തെറ്റല്ല.

നമ്മള്‍ നമ്മളെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ മറ്റാരും നമ്മളെ ഇഷ്ടപ്പെടില്ല. നമ്മള്‍ നമ്മളെ തന്നെ ഇഷ്ടപ്പെടാനുള്ള എല്ലാം നമ്മളില്‍ തന്നെയുണ്ട്’,.