പുതുമുഖ നായികയ്ക്ക് സ്ലീവ്ലെസ് ഇടാൻ പറ്റില്ലെന്ന് പറഞ്ഞു, പിന്നെങ്ങനെ ഇന്റിമേറ്റ് രംഗം ചെയ്യും? അങ്ങനെയാണ് ഐശ്വര്യ ലക്ഷ്മിയിലേക്ക് എത്തുന്നത്: സന്തോഷ് ടി. കുരുവിള

സമീപകാലത്ത് മലയാള സിനിമയിൽ സാമ്പത്തിക വിജയം നേടുന്നതിനോടൊപ്പം കലാമൂല്യങ്ങളുള്ള സിനിമകളും നിർമ്മിക്കുന്നത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നിർമ്മാതാവാണ് സന്തോഷ്. ടി. കുരുവിള. മഹേഷിന്റെ പ്രതികാരം, മായാനദി, ന്നാ താൻ കേസ് കൊട്, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, നാരദൻ, ആർക്കറിയം, വൈറസ്, ഈ മ യൌ എന്നീ സിനിമകൾ നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി കുരുവിളയാണ്.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സന്തോഷ് ടി കുരുവിള. പ്രീ റിലീസ് പ്രൊമോഷൻ കുറവാണെങ്കിലും ചില സിനിമകൾ റിലീസിന് ശേഷമുള്ള  പ്രൊമോഷൻ വഴി ഉയർന്നു വരാറുണ്ടെന്നും സന്തോഷ് ടി കുരുവിള പറഞ്ഞു.

“മായനദി എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട സിനിമയാണ്. ഈ സിനിമയിൽ അഭിനയിക്കാനിരുന്നത് ഐശ്വര്യ ലക്ഷ്മി ആയിരുന്നില്ല. ആലപ്പുഴക്കാരിയായ പുതുമുഖ നടിയെയിരുന്നു ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. സിനിമയുടെ കോസ്റ്റ്യൂം കൊടുത്തപ്പോൾ ആ കുട്ടിക്ക് സ്ലീവ്ലെസ് ഇടാൻ പറ്റില്ലെന്ന് പറഞ്ഞു. സ്ലീവ്ലെസ് ഇടാൻ പറ്റാത്ത ഒരാളെ വെച്ച് എങ്ങനെയാണ് അത്രയും ഇൻറ്റിമേറ്റായ ഒരു രംഗം ചെയ്യുന്നത്? അങ്ങനെയാണ് ഐശ്വര്യ ലക്ഷ്മിയിലേക്ക് എത്തുന്നത്.” സില്ലി മോങ്ക്സ് മോളിവുഡ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്തോഷ് ടി കുരുവിള ഇങ്ങനെ പറഞ്ഞത്.

ആഷിഖ് അബു സംവിധാനം ചെയ്ത  മായാനദി മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ്. സിനിമ ഇറങ്ങിയ സമയത്ത് ചിത്രത്തിലെ ഇൻറ്റിമേറ്റ് രംഗങ്ങൾക്കെതിരെ സദാചാര സമൂഹം രംഗത്തുവന്നിരുന്നു. എന്നാൽ അതിനെയെല്ലാം ഇല്ലാതെയാക്കി സിനിമ ഇന്നും പ്രേക്ഷകർക്കിടയിൽ മികച്ച അഭിപ്രായങ്ങൾ നേടികൊണ്ടേയിരിക്കുന്നു.