ധീരുബായ് അംബാനി സ്‌കൂള്‍ വാര്‍ഷികം, അതിഥികളായി ഷാരൂഖ് അടക്കമുള്ള ബോളിവുഡ് താരങ്ങള്‍; ചിത്രങ്ങള്‍

ഐശ്വര്യാ റായ്-അഭിഷേക് ബച്ചന്‍ ദമ്പതികളുടെ മകള്‍ ആരാധ്യാ ബച്ചന്റെ സ്‌കൂള്‍ വാര്‍ഷികത്തിന് അതിഥികളായി ബോളിവുഡ് താരങ്ങളും. ധീരുബായ് അംബാനി സ്‌കൂളിലാണ് ആരാധ്യ പഠിക്കുന്നത്. ഷാരൂഖ് ഖാന്‍, വിദ്യാ ബാലന്‍, കരീഷ്മ കപൂര്‍ എന്നീ ബോളിവുഡ് താരങ്ങളാണ് സ്‌കൂള്‍ വാര്‍ഷികത്തിന് എത്തിയത്.

സ്‌കൂള്‍ വാര്‍ഷികത്തിന് ആരാധ്യ അവതരിപ്പിച്ച നൃത്തനാടകത്തിലെ രംഗങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധ്യ, ഷാരൂഖ് ഖാന്റെ ഇളയ മകന്‍ അബ്രം ഖാന്‍, ആമിര്‍ ഖാന്റെ മകന്‍ എന്നിവര്‍ ഉള്‍പ്പടെ അനേകം ബോളിവുഡ് “സെലിബ്രിറ്റി കിഡ്‌സ്” ധീരുഭായി അംബാനി സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

വാര്‍ഷിക ചടങ്ങില്‍ അഭിനയവും അവതരണവുമൊക്കെ തനിക്ക് അനായാസം വഴങ്ങുമെന്നും ബച്ചന്‍ കുടുബത്തിലെ കൊച്ചു മിടുക്കി തെളിയിച്ചു. “കന്യ” എന്നൊരു നൃത്തനാടകമാണ് ആരാധ്യയും കൂട്ടരും അവതരിപ്പിച്ചത്.

https://www.instagram.com/p/B6TZQ_DBLzs/