എന്റെ വസ്ത്രധാരണം കൊണ്ട് ബുദ്ധിമുട്ടായെങ്കില്‍ മാപ്പ്, വസ്ത്രത്തില്‍ മാറ്റങ്ങളുണ്ടാകും, ഇനി പുതിയ ലുക്കില്‍ എത്തും: ഉര്‍ഫി ജാവേദ്

വിചിത്രമായ ഫാഷന്‍ ചോയ്‌സുകള്‍ കൊണ്ട് ശ്രദ്ധ നേടിയ നടിയും മോഡലുമാണ് ഉര്‍ഫി ജാവേദ്. താരത്തിന്റെ ഗ്ലാമര്‍ വസ്ത്രരീതി സോഷ്യല്‍ മീഡിയയില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. വസ്ത്രധാരണത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ പോവുകയാണ് താന്‍ എന്ന് പറഞ്ഞിരിക്കുകയാണ് ഉര്‍ഫി ഇപ്പോള്‍.

”ഞാന്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ പേരില്‍ ബുദ്ധിമുട്ട് അനുഭവിച്ചവരോട് ക്ഷമ ചോദിക്കുന്നു. ഇനി മുതല്‍ നിങ്ങള്‍ കാണാന്‍ പോകുന്നത് മറ്റൊരു ഉര്‍ഫിയെ ആയിരിക്കും. വസ്ത്രത്തില്‍ മാറ്റങ്ങളുണ്ടാകാന്‍ പോകുന്നു” എന്നാണ് ഉര്‍ഫിയുടെ പുതിയ ട്വീറ്റ്.

ഇത് ഏപ്രില്‍ ഫൂള്‍ ആണോ എന്നാണ് പലരും കമന്റായി കുറിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനൊരു ട്വീറ്റ് എന്തുകൊണ്ടാണ് ഇട്ടതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. അതേസമയം, എഴുത്തുകാരന്‍ ചേതന്‍ ഭഗത് അടക്കം പലരും ഉര്‍ഫിക്കെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

ഉര്‍ഫിയുടെ വസ്ത്രധാരണം യുവാക്കളെ വഴി തെറ്റിക്കുന്നു എന്നായിരുന്നു ചേതന്‍ ഭഗത് പറഞ്ഞത്. ഇതിനോട് താരം പ്രതികരിക്കുകയും ചെയ്തിരുന്നു. ഉര്‍ഫിക്കെതിരെ ഫത്വ പുറപ്പെടുവിക്കണം എന്ന ആവശ്യവുമായി നടന്‍ ഫൈസാന്‍ അന്‍സാരി രംഗത്തെത്തിയിരുന്നു.

Read more

ഉര്‍ഫി ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും ഫൈസാന്‍ ആരോപിച്ചിരുന്നു. ഉര്‍ഫി സംസാരിക്കുന്നതും പെരുമാറുന്നതും ധരിക്കുന്നതും അവളിലെ പോരായ്മ കാണിക്കുന്നുണ്ട്, ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്ന് തെളിയിക്കാനുള്ള രേഖകള്‍ കൈവശമുണ്ട് എന്നായിരുന്നു ഫൈസാന്‍ പറഞ്ഞത്.