സല്‍മാന്‍ ഖാനെ കാണാന്‍ അഞ്ച് ദിവസം സൈക്കിള്‍ യാത്ര! ഒടുവില്‍ സംഭവിച്ചത്...

സല്‍മാന്‍ ഖാനെ കാണാന്‍ അഞ്ചു ദിവസം സൈക്കിളില്‍ സഞ്ചരിച്ച് ആരാധകന്‍. ഒരു എന്റര്‍ടെയിന്‍മെന്റ് സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് സമീര്‍ എന്ന ആരാധകന്റെ വിവരങ്ങള്‍ പുറത്തു വന്നത്. സല്‍മാന്‍ ഖാന്റെ കടുത്ത ആരാധകനാണ് സമീര്‍.

മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്ന് മുംബൈ വരെ സൈക്കിള്‍ ചവിട്ടിയാണ് ഈ യുവ ആരാധകന്‍ സല്‍മാന്‍ ഖാനെ കാണാനെത്തിയത്. സല്‍മാന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 27-ന് താരത്തെ നേരില്‍ കാണുക എന്ന ഉദ്ദേശമായിരുന്നു സമീറിന് ഉണ്ടായിരുന്നത്.

സല്‍മാന്‍ ഖാനൊപ്പം ചേര്‍ന്ന് നിന്ന് സമീര്‍ ഫോട്ടോയും എടുത്തു. സമീറിനേയും സമീറിന്റെ സൈക്കിളിനെയും ചേര്‍ത്തു നിര്‍ത്തുന്ന സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം, മോഹന്‍ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദറിലാണ് സല്‍മാന്‍ ഖാന്‍ ഒടുവില്‍ അഭിനയിച്ചത്. മലയാള ചിത്രം ലൂസിഫറിന്റെ റീമേക്ക് ആയിരുന്നു ഇത്. ‘കിസി കാ ഭായ് കിസി കി ജാന്‍’ ആണ് സല്‍മാന്‍ നായകനായി വരാനിരിക്കുന്ന ചിത്രം.

Read more

ഷാരൂഖ് ഖാന്‍ ചിത്രം പത്താനില്‍ താരം അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അജിത്ത് നായകനായ വീരം എന്ന ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണിത്. കത്രീനാ കൈഫ് നായികയാവുന്ന ടൈഗര്‍ 3-യും സല്‍മാന്‍ ഖാന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.