'വൈകുന്നേരം എങ്കിലും എല്ലാ ബാറുകളും തുറക്കണം'; വിഷാദത്തില്‍ നിന്നും മോചനം വേണമെന്ന് റിഷി കപൂര്‍

കൊറോണ ഭീതിയെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതോടെ ബാറുകളും ബിവറേജ് ഔട്ട്‌ലെറ്റുകളും എല്ലാം അടച്ചിരിക്കുകയാണ്. എന്നാല്‍ വൈകുന്നേരങ്ങളില്‍ എങ്കിലും എല്ലാ മദ്യവില്‍പ്പനശാലകളും തുറക്കണമെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് ബോളിവുഡ് താരം റിഷി കപൂര്‍.

“”ചിന്തിച്ച് നോക്കൂ. സര്‍ക്കാര്‍ വൈകുന്നേരം എങ്കിലും ലൈസന്‍സുള്ള എല്ലാ മദ്യവില്‍പ്പനശാലകളും തുറക്കണം. എന്നെ തെറ്റിദ്ധരിക്കരുത്. വീട്ടിലിരിക്കുന്ന മനുഷ്യരെ ചുറ്റുമുള്ള അനിശ്ചിതത്വം വിഷാദത്തിലേക്ക് നയിക്കും. പോലീസുകാര്‍, ഡോക്ടര്‍മാര്‍, സാധാരണക്കാര്‍ എല്ലാവര്‍ക്കും മോചനം ആവശ്യമാണ്. ബ്ലാക്കില്‍ വില്‍ക്കുന്നുണ്ടല്ലോ”” എന്നാണ് റിഷി കപൂറിന്റെ ഒരു ട്വീറ്റ്.

“”എക്‌സൈസില്‍ നിന്നുള്ള പണം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീര്‍ത്തും ആവശ്യമാണ്. നിരാശ വിഷാദത്തിലേക്ക് കടക്കരുത്. കുടിക്കുന്നത് നിയമവിധേയമാക്കുക. എന്റെ ചിന്തകള്‍”” എന്ന ട്വീറ്റും താരം പങ്കുവച്ചിട്ടുണ്ട്.