മാധ്യമങ്ങള്‍ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു, എന്തുകൊണ്ട് നടന്‍മാര്‍ 'ജിങ്കോയിസ്റ്റിക്' സിനിമകള്‍ ചെയ്തതിനെ ചോദ്യം ചെയ്യുന്നില്ല?: റിച്ച ഛദ്ദ

മുഖ്യധാര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ബോളിവുഡ് താരം റിച്ച ഛദ്ദ. ഒരു സിനിമ ചെയ്താല്‍ നടന്‍മാരേക്കാള്‍ വിമര്‍ശനങ്ങള്‍ നടിമാര്‍ക്കെതിരെയാണ്. ഫാഷന്‍, രാഷ്ട്രീയം, ലൈഫ് സ്റ്റൈല്‍ ഏത് മേഖലയാണെങ്കിലും മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നത് നടിമാരെ മാത്രമാണെന്നും റിച്ച പറയുന്നു.

“”മുഖ്യധാര മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും നടന്‍മാരേക്കാള്‍ വിമര്‍ശിക്കുന്നത് നടിമാരെയാണ്. ഫാഷന്‍, രാഷ്ട്രീയം, ലൈഫ് സ്റ്റൈല്‍ ഏത് മേഖലയാണെങ്കിലും പ്രിയങ്ക ചോപ്ര, സ്വര ഭാസ്‌ക്കര്‍, സോനം കപൂര്‍ എന്നിവരെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യാറുള്ളത്. എന്തുകൊണ്ട് നടന്‍മാരോട് ചോദിക്കുന്നില്ല?””

“”ജിങ്കോയിസ്റ്റിക് സിനിമകള്‍ ചെയ്തതിന്റെ പേരില്‍ നടന്‍മാരെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല? സെക്ഷന്‍ 375 എന്ന ചിത്രത്തിന്റെ പ്രസ് കോണ്‍ഫറന്‍സിനിടെ പ്രളയബാധിത പ്രദേശത്തെ കുറിച്ച് തന്റെ അഭിപ്രായമാണ് ചോദിച്ചത്. എന്ത് കൊണ്ട് അധികാരികളോടും രാഷ്ട്രീയക്കാരോടും ചോദിക്കാത്തത്?”” മാധ്യമങ്ങള്‍ തന്നെ മോശം നടി എന്നാണ് വിളിച്ചിരുന്നത്. “റിച്ച ഛദ്ദയെ വെറുക്കാനുള്ള പത്ത് കാരണങ്ങള്‍” എന്ന വാര്‍ത്തകളും വന്നിരുന്നതായും റിച്ച ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.