നാല് പേരുടേയും ജനനേന്ദ്രിയം ഛേദിച്ച്, ജീവനോടെ ആസിഡില്‍ മുക്കിവെയ്ക്കണം: രോഷാകുലയായി രാഖി സാവന്ത്

തെലങ്കാനയില്‍ ഡോക്ടര്‍ പ്രിയങ്ക റെഡ്ഡിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതികളുടെ ജനനേന്ദ്രിയം ഛേദിച്ച് ജീവനോടെ ആസിഡില്‍ മുക്കിവെയ്ക്കണമെന്ന് ബോളിവുഡ് നടി രാഖി സാവന്ത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം രൂക്ഷമായി പ്രതികരിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും തെലുങ്കാന മുഖ്യമന്ത്രിയേയും അഭിസംബോധന ചെയ്ത് കൊണ്ടാണ് വീഡിയോ. “”മോദിജി രാജ്യത്ത് വലിയ വലിയ കാര്യങ്ങളാണ് ചെയ്യുന്നത്. താങ്കള്‍ സ്ത്രീകള്‍ക്ക് പാചകം ചെയ്യാന്‍ ഗ്യാസ് കൊടുത്തതു കൊണ്ട് മാത്രമായില്ല. സ്ത്രീകളുടെ സുരക്ഷയും ഉറപ്പു വരുത്തണം. അതിനായി തെലുങ്കാനയിലെ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് താലിബാന്‍ നല്‍കുന്ന തരത്തിലുള്ള ശിക്ഷ നല്‍കണം.””

“”അവരെ തൂക്കിക്കൊല്ലുന്നതിന് പകരം ആസിഡില്‍ മുക്കി വെയ്ക്കണം. അവരുടെ ജനനേന്ദ്രിയങ്ങള്‍ മുറിച്ചു കളയണം. തന്റെ വാക്കുകള്‍ മോദി കേള്‍ക്കുകയാണെങ്കില്‍ രാജ്യത്തെ സ്ത്രീകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല”” എന്നാണ് രാഖി വീഡിയോയില്‍ പറയുന്നത്.

https://www.instagram.com/p/B5j2gtHH9UN/

https://www.instagram.com/p/B5fuIMBHGFV/