ഞാനുണരുമ്പോള്‍ നിക്കിന് എന്റെ മുഖത്ത് നോക്കി ഇരിക്കണം, അലോസരപ്പെടുത്തുന്ന കാര്യമാണിത്: പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനസും തമ്മിലുള്ള വിവാഹം ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. ഇരുവരെയും സംബന്ധിച്ച വാര്‍ത്തകളും വിശേഷങ്ങളും അവരുടെ ആരാധകര്‍ ഏറെ താല്‍പ്പര്യത്തോടെയാണ് കാത്തിരിക്കുന്നതും സ്വീകരിക്കുന്നതും. ഇപ്പോള്‍ നിക്കിനെ കുറിച്ച് രസകരമായ ഒരു സംഗതി തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക. എല്ലാ ദിവസവും താന്‍ ഉണരുമ്പോള്‍ തന്റെ മുഖത്ത് നോക്കി ഇരിക്കണമെന്നുള്ളത് നിക്കിന് നിര്‍ബന്ധമുള്ള കാര്യമാണെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞു.

‘ഞാനുണരുമ്പോള്‍ എന്റെ മുഖത്ത് നോക്കി ഇരിണമെന്നുള്ളത് നിക്കിന് നിര്‍ബന്ധമാണ്. അപ്പോള്‍ ഞാന്‍ പറയും, ‘ഒരു നിമിഷം കാത്തിരിക്കൂ ഞാന്‍ പോയി മസ്‌കാരയും മേക്കപ്പുമെല്ലാം ഇട്ട് വരാമെന്ന്’ അപ്പോള്‍ ആകെ ഉറക്കം തൂങ്ങി ഇരിക്കുകയാണല്ലോ. എന്നെ അലോസരപ്പെടുത്തുന്ന കാര്യമാണെങ്കില്‍ പോലും അത് വളരെ മാധുര്യമുള്ള ഒന്നാണ്.’ പ്രിയങ്ക പറഞ്ഞു.

Related image

തങ്ങളുടെ തിരക്കേറിയ ജീവിതത്തില്‍ ഒരുമിച്ച് ചിലവിടാനുള്ള സമയം നിശ്ചിതമായ ധാരണയില്‍ കണ്ടെത്താറുണ്ടെന്നും പ്രിയങ്ക പറയുന്നു. ഞങ്ങള്‍ക്ക് വ്യത്യസ്ത കരിയറുകളില്‍ നിരവധി തിരക്കുകളുണ്ട്. എങ്കിലും ഒന്നിച്ചിരിക്കാനുമുള്ള അവസരങ്ങള്‍ ഞങ്ങള്‍ മനഃപൂര്‍വം സൃഷ്ടിക്കാന്‍ നോക്കാറുണ്ട്. പ്രിയങ്ക പറഞ്ഞു.