സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; മൃതദേഹം ടോയ്‌ലറ്റില്‍

പ്രശസ്ത സെലിബ്രിറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ ശനിയാഴ്ച ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുളിമുറിയില്‍ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയെന്നതാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് സിലിണ്ടര്‍ പൊലീസ് കണ്ടെടുത്തു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി ബഞ്ചാര ഹില്‍സ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തതായും അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. യുകെയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ പ്രത്യുഷ, ‘പ്രത്യുഷ ഗരിമെല്ല’ എന്ന പേരില്‍ ബഞ്ചാര ഹില്‍സില്‍ ഫാഷന്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു

ഇവരുടെ കിടപ്പുമുറിയില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് സിലിണ്ടര്‍ കണ്ടെത്തിയിട്ടുണ്ട്. . സംശയാസ്പദമായ മരണവുമായി ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണ കാരണം വ്യക്തമാകൂ.

പ്രത്യുഷ ബഞ്ചാര ഹില്‍സില്‍ ഒരു ഫാഷന്‍ സ്റ്റുഡിയോ നടത്തിയിരുന്നു. ടോളിവുഡിലും ബോളിവുഡിലും ഉള്‍പ്പെടെ പ്രശസ്തയായ ഫാഷന്‍ ഡിസൈനറാണ് പ്രത്യുഷ. ഫാഷന്‍ ഡിസൈനിങ് കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് യുകെയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിരുന്നു പ്രത്യുഷ. പിതാവിന്റെ എല്‍ഇഡി മാനുഫാക്ചറിംഗ് കമ്പനിയിലും ജോലി ചെയ്തിട്ടുണ്ട്.