ചൈനീസ് ബ്രാന്‍ഡായ ഓപ്പോ ഉപേക്ഷിച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍

ചൈനീസ് ബ്രാന്‍ഡായ ഓപ്പോ ഫോണിന്റെ പരസ്യത്തില്‍ നിന്നും പിന്‍മാറി നടന്‍ കാര്‍ത്തിക് ആര്യന്‍. ഇന്ത്യ-ചൈന സംഘര്‍ഷത്തെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് നടന്റെ ഈ തീരുമാനം. ഓപ്പോ ഫോണിന്റെ ഡീല്‍ താരം ക്യാന്‍സല്‍ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസങ്ങളില്‍ കാര്‍ത്തിക് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റുകളിലും താരം പ്രമൊട്ട് ചെയ്തിരുന്നു ഓപ്പോ ഫോണ്‍ ഒഴിവാക്കിയിരുന്നു. എങ്കിലും ഇതെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണമൊന്നും താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.

https://www.instagram.com/p/CCX7WwOJRZ1/?utm_source=ig_embed

അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടര്‍ന്ന സാഹചര്യത്തിലാണ് ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്‌സെന്‍ഡര്‍, ഡിയു റെക്കോര്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്തു വ്യാപകമായി ഉപയോഗിക്കുന്ന മൊബൈല്‍ ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.

ചൈനീസ് ആപ്പുകള്‍ നിരോധിച്ചതില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. “ചൈന മാപ്പുകള്‍ മാറ്റുന്നു, ഇന്ത്യ ആപ്പുകള്‍ നിരോധിക്കുന്നു”” എന്നാണ് സംവിധായികയും നിര്‍മ്മാതാവുമായ ഫറ ഖാന്‍ ട്വീറ്റ് ചെയ്തത്. “”ലോക്ഡൗണിനിടെ കേട്ട ഏറ്റവും മികച്ച വാര്‍ത്ത. ഒടുവില്‍ ആളുകളുടെ പരിഹാസ്യമായ വീഡിയോകള്‍ക്ക് ഞങ്ങള്‍ വിധേയരാകില്ലല്ലോ”” എന്നാണ് മലൈക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.