ബോളിവുഡ് സൂപ്പര്‍ നായികമാരായ ആലിയ ഭട്ടും കരീന കപൂറുമാണ് കോഫി വിത്ത് കരണ്‍ ഷോയില്‍ ഇത്തവണ അതിഥികളായി എത്തിയത്. ഭര്‍ത്താവ് രണ്‍ബിര്‍ കപൂറിന്റെ സഹോദരിയായ കരീന ആലിയക്ക് നല്കിയ രസകരമായ ഒരു ഉപദേശമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
രണ്‍ബിറിനും മകള്‍ റാഹയ്ക്കുമൊപ്പം ചിലവഴിക്കുന്ന നിമിഷങ്ങളെ കുറിച്ച് ആലിയ ഷോയില്‍ പങ്കുവച്ചിരുന്നു. ”ചിലപ്പോള്‍ ഞങ്ങള്‍ റാഹയ്ക്ക് വേണ്ടി വീട്ടില്‍ വഴക്കിടാറുണ്ട്. ഇത്രനേരം നിങ്ങളുടെ കൈയിലായിരുന്നു കുട്ടി, ഇനി എനിക്ക് തരൂ, എന്നക്കെ പറയും” എന്നാണ് ആലിയ പറഞ്ഞത്.
ഇത് കേട്ടയുടനെ കരീന ആലിയയോട് ഒരു കുട്ടി കൂടി ആകാമെന്ന് ഉപദേശിക്കുകയാണ്. ”അതാണ് മറ്റൊരു കുട്ടിക്കായുള്ള സൂചന, അതാകുമ്പോള്‍ നിങ്ങള്‍ രണ്ടുപേര്‍ക്കും ഓരോ കുട്ടിയെ വീതം കിട്ടും” എന്നാണ് കരീന പറഞ്ഞത്. ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
അതേസമയം, ആലിയ തന്റെ പുതിയ ചിത്രമായ ‘ജിഗ്ര’യില്‍ അഭിനയിക്കുന്ന സമയത്ത്, റാഹയോടൊപ്പം സമയം ചിലവഴിക്കാന്‍ മതിയായ അവസരം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് രണ്‍ബിര്‍ എത്തിയിരുന്നു. ”ജീവിതം മഹത്തരമാണ്. ഞാന്‍ ഒരു നീണ്ട ഇടവേള എടുത്തു. അഞ്ചാറു മാസം ഞാന്‍ വീട്ടിലുണ്ടാകും.”
”ഇത് എപ്പോഴും എന്റെ പ്ലാന്‍ ആയിരുന്നു, കാരണം റാഹ ജനിച്ചപ്പോള്‍, ഞാന്‍ അനിമല്‍ ഷൂട്ടിലായിരുന്നു, എനിക്ക് എന്റെ മകള്‍ക്കായി സമയം മാറ്റിവയ്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ കൃത്യസമയത്താണ് ഈ അവധി ലഭിച്ചിരിക്കുന്നത്, കാരണം അവള് ഇപ്പോള്‍ വളരെ എക്സ്പ്രസീവാണ്, അവള് എല്ലാം തിരിച്ചറിയാന്‍ തുടങ്ങുന്ന സമയമാണ്.”
Read more
”പാ, മാ തുടങ്ങിയ വാക്കുകള്‍ സംസാരിക്കാന്‍ ശ്രമിക്കുന്നു. അവളോടോപ്പമിരിക്കാന് പറ്റിയ മനോഹരമായ സമയമാണിത്. വാസന് ബാല ചിത്രം ജിഗ്രയുടെ ഷൂട്ടിംഗ് തിരക്കിലാണ് ആലിയ, അതിനര്‍ത്ഥം എനിക്ക് രാഹയെ ഒറ്റയ്ക് കളിപ്പിക്കാം” എന്നാണ് രണ്‍ബിര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.