ബോളിവുഡിന്റെ 'ഗ്രീക്ക് ദൈവം' ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷന്‍; പട്ടികയില്‍ ഒന്നാമതെത്തിയത് ഡേവിഡ് ബെക്കാമിനെയും റോബര്‍ട്ട് പാറ്റിന്‍സണെയും പിന്തള്ളി

ലോകത്തിലെ ഏറ്റവും സുന്ദരനായ പുരുഷനായി ബോളിവുഡിന്റെ ഗ്രീക്ക് ദൈവം ഹൃത്വിക് റോഷന്‍. ലോകത്തിലെ ഏറ്റവും സുന്ദരന്മാരായ അഞ്ച് പുരുഷന്മാരുടെ പട്ടികയിലാണ് ഹൃത്വിക് ഒന്നാമതെത്തിയിരിക്കുന്നത്. ക്രിസ് ഇവാന്‍സ്, ഡേവിഡ് ബെക്കാം, റോബര്‍ട്ട് പാറ്റിന്‍സണ്‍ എന്നീ ഇന്റര്‍നാഷണല്‍ താരങ്ങളെ പിന്തള്ളിയാണ് നടന്‍ ഒന്നാമതെത്തിയിരിക്കുന്നത്.

2016- ല്‍ നടന്ന വോട്ടെടുപ്പില്‍ ലോകത്തിലെ സുന്ദരന്‍മാരായ പുരുഷന്‍മാരുടെ പട്ടികയില്‍ ഹൃത്വിക് മൂന്നാമതായിരുന്നു.

ഹോളിവുഡ് താരം ബ്രാഡ് പിറ്റ്, പ്രമുഖ ഇറാഖി മോഡല്‍ ഒമര്‍ ബൊര്‍ഖാന്‍ അല്‍ഗല എന്നിവരെയാണ് ഹൃത്വിക് പട്ടികയില്‍ പിന്നിലാക്കിയത്.