വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, വിവാഹം കഴിക്കാനുളള മൂഡ് പോയി എന്ന് അദ്ദേഹം എന്നോട് പറഞ്ഞു; സൽമാൻ ഖാനെ കുറിച്ച് വെളിപ്പെടുത്തി അടുത്ത സുഹൃത്ത്

സൽമാൻ ഖാന്റെ വിവാഹം ഇന്നും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചാവിഷയമാണ്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൽമാന്റെ ഒരു വിവാഹത്തെ കുറിച്ചുള്ള കഥയാണ്. കപിൽ ശർമയുടെ ഷോയിലാണ് സല്ലുവിന്റെ അടുത്ത സുഹൃത്തും സിനിമ നിർമ്മാതാവുമായ സജിദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

1999 നവംബർ 18 ന് സൽമാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു എന്നാണ് സാജിദ് പറയുന്നത്. താനും സൽമാനും വിവാഹം കഴിക്കേണ്ട എന്ന് തീരുമാനിച്ചതായിരുന്നു. എന്നാൽ ഒരു ദിവസം അദ്ദേഹത്തിന്റെ മനസ് മാറി നമുക്ക് വിവാഹം കഴിക്കാമെന്ന് പറഞ്ഞു.

ആ സമയത്ത് സൽമാന്റെ മനസിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. എന്നാൽ തന്റെ മനസ്സിൽ ആരും ഇല്ലായിരുന്നു. അങ്ങനെ തനിക്ക് വേണ്ടി ഒരു വധുവിനെ കണ്ടെത്തുകയും ചെയ്തു. വിവാഹത്തിനായി കാർഡ് അച്ചടിക്കുകയും ചെയ്തിരുന്നു.

വിവാഹത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സൽമാൻ വിവാഹത്തിൽ നിന്ന് പിൻമാറുന്നതായി തന്നോട് പറഞ്ഞു. വിവാഹം കഴിക്കാനുളള മൂഡ് പോയി എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. എന്നാൽ തനിക്ക് ഈ വിവാഹത്തിൽ നിന്ന് പിൻമാറാൻ കഴിഞ്ഞിരുന്നില്ലെന്നും സാജിദ് ഷോയിൽ വെളിപ്പെടുത്തി. വിവാഹദിവസം സൽമാൻ പറഞ്ഞ രസകരമായ സംഭവവും നിർമ്മാതാവ് വെളിപ്പടുത്തിയിരുന്നു. ഇപ്പോൾ വേണമെങ്കിൽ ഇവിടെ നിന്ന് രക്ഷപ്പെടാം , പിന്നിൽ കാർ കിടപ്പുണ്ട് എന്നായിരുന്നു സൽമാൻ പറഞ്ഞത്. ഇതിന്റെ വീഡിയോയും ഷോയിലൂടെ പുറത്ത് വിട്ടിരുന്നു.