കൊറോണ കാലത്തെ വീക്കെന്‍ഡ് ട്രിപ്പ്; പ്ലാന്‍ വരച്ച് ദീപിക

ലോകമെമ്പാടും കോവിഡ് 19 ഭീതിയിലിരിക്കെ രാജ്യം സമ്പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്. വീട്ടില്‍ തന്നെ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് ജനങ്ങള്‍. ഇതിനിടെ വീക്കെന്‍ഡ് ട്രിപ്പ് പ്ലാന്‍ ചെയ്തിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുക്കോണ്‍.

“”വീക്കെന്‍ഡ് ട്രിപ്പിന്റെ പ്ലാന്‍”” എന്ന ക്യാപ്ഷനോടെയാണ് താരം ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. സ്വന്തം വീടിന്റെ പ്ലാനാണ് താരം പങ്കുവച്ചിരിക്കുന്നത്. വളരെ ഗംഭീരമായ പ്ലാന്‍ തന്നെയാണെന്നാണ് ആരാധകരുടെ കമന്റുകള്‍. തങ്ങളുടെ പ്ലാനുകളും ഇതൊക്കെ തന്നെയാണ് എന്നും ചിലര്‍ കമന്റുകളിടുന്നുണ്ട്.

https://www.instagram.com/p/B-O9C4IDqiF/?utm_source=ig_embed

അതേസമയം ഇന്ത്യയില്‍ 897 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 20 രോഗികള്‍ മരിച്ചു. 79 പേരുടെ രോഗം ഭേദമായിട്ടുണ്ട്.