അച്ഛന്‍ ചങ്കി പാണ്ഡെയുടെ ഉപദേശത്തെ തുടര്‍ന്നാണ് താന്‍ ‘ലൈഗര്‍’ സിനിമ ചെയ്തതെന്നും അതില്‍ അഭിനയിച്ചതില്‍ ദുഃഖമുണ്ടെന്നും അനന്യ പാണ്ഡെ വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ഇനി അച്ഛന്റെ ഉപദേശം കേള്‍ക്കില്ലെന്നും അനന്യ വ്യക്തമാക്കിയിരുന്നു. അനന്യ ലൈഗറില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നോട് അനുവാദം ചോദിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചങ്കി പാണ്ഡെ ഇപ്പോള്‍.
ലൈഗറിലെ വേഷം തനിക്ക് യോജിച്ചതല്ലെന്നും താന്‍ വളരെ ചെറുപ്പമാണ് എന്നതായിരുന്നു ആ സിനിമയില്‍ നിന്നും പിന്മാറാന്‍ അനന്യയെ പ്രേരിപ്പിച്ചത്. ലൈഗറില്‍ അഭിനയിക്കുന്നതിനായി കരാറില്‍ ഒപ്പിടുമ്പോള്‍ അനന്യക്ക് 23 വയസ് ആയിരുന്നു. എന്നാല്‍ അനന്യക്ക് അത്രയും പ്രായമുണ്ട് തോന്നിക്കില്ലായിരുന്നു. ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നു.
അതിനാല്‍ തന്നെ ലൈഗര്‍ ചെയ്യണമോയെന്ന കാര്യത്തില്‍ ആശങ്കയിലായിരുന്നു. ‘പപ്പാ, ഞാന്‍ ഇത് ചെയ്യാന്‍ വളരെ ചെറുപ്പമാണ്, ഈ സിനിമ ചെയ്യണമോ’ എന്ന് തന്നോട് ചോദിച്ചപ്പോള്‍ വാണിജ്യപരമായി ഒരു വലിയ സിനിമയായതിനാല്‍ താനാണ് ഈ സിനിമ ചെയ്യാന്‍ അനന്യയോട് പറഞ്ഞത് എന്നാണ് ചങ്കി പാണ്ഡെ മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായി എത്തിയ ലൈഗര്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറിയിരുന്നു. പിന്നീട് അനന്യ തന്നോട് അഭിപ്രായം ചോദിക്കാറില്ലെന്നും ചങ്കി പാണ്ഡെ വ്യക്തമാക്കിയിട്ടുണ്ട്. ‘കോള്‍ മീ ബേ’ എന്ന സീരിസില്‍ അഭിനയിക്കുമ്പോള്‍ അനന്യ തന്നോട് ചോദിച്ചിരുന്നില്ല. ചോദിച്ചിരുന്നേല്‍ വേണ്ടെന്ന് പറയുമായിരുന്നു എന്നാണ് ചങ്കി പാണ്ഡെ പറയുന്നത്.
‘പപ്പാ, ഞാന്‍ ബേ ചെയ്യണോ?’ എന്നവള്‍ ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ വേണ്ടെന്ന് പറയുമായിരുന്നു’. അതിന് ശേഷം ഒരിക്കലും അനന്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ഒരുപക്ഷേ എനിക്ക് തെറ്റുപറ്റിയിരിക്കാം. ഞാന്‍ പഴയ സ്‌കൂളാണ്. എനിക്ക് മറ്റൊന്നും അറിയില്ല എന്നും ചങ്കി പാണ്ഡെ പറഞ്ഞു. അതേസമയം, കോള്‍ മീ ബേ അനന്യയ്ക്ക് ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ നേടിക്കൊടുത്തിരുന്നു.