ബോളിവുഡ് എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചു; നന്ദി പറഞ്ഞ് ബിപാഷ

2001ല്‍ റിലീസായ “അജ്‌നബി” മുതല്‍ “എലോണ്‍” വരെ ബോളിവുഡില്‍ 18 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടി ബിപാഷ ബസു. 18 വര്‍ഷം മുമ്പ് ബോളിവുഡ് തന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചതിന് നന്ദി അറിയിച്ച്് ബിപാഷ ഇന്‍സ്റ്റഗ്രാം പോസ്റ്റുമായെത്തി.

“”18 വര്‍ഷം മുമ്പ് അജ്‌നബിയിലൂടെ പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചു. എന്റെ സിനിമ ജീവിതത്തില്‍ സ്വയം അഭിമാനിക്കുന്നു, എല്ലാ നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും സഹതാരങ്ങള്‍ക്കും എല്ലാ സിനിമയുടെയും ടീമിനും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നെയും എന്റെ അഭിനയത്തെയും സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും നന്ദി”” എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ താരം കുറിച്ചിരിക്കുന്നത്.

കൂടാതെ ആദ്യ സിനിമയുടെ സംവിധായകന്‍ അബ്ബാസ് മുസ്താന്‍, നിര്‍മാതാവ് വിജയ് ഗലാനി, സഹതാരങ്ങളായ അക്ഷയ് കുമാര്‍, കരീന കപൂര്‍, ബോബി ഡിയോള്‍ എന്നിവര്‍ക്കും നടി നന്ദി പറയുന്നുണ്ട്. 2015ല്‍ റിലീസായ ഹൊറര്‍ ചിത്രം എലോണ്‍ ആണ് ബിപാഷയുടെ ഒടുവില്‍ റിലീസായ ചിത്രം. “ആദത്ത് ഡയറീസ്” ആണ് നടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

https://www.instagram.com/p/B2qjoikBi-h/