'തബ് ലീഗ് ജമാത്ത് പോലെ വൈറസ് പടര്‍ത്തുന്നില്ല, പടക്കം പൊട്ടിച്ചതിന് പകരം നിങ്ങള്‍ ഭീകരവാദത്തെ വിമര്‍ശിച്ചിരുന്നെങ്കില്‍..'; സോനം കപൂറിന് എതിരെ അശോക് പണ്ഡിറ്റ്

രാത്രി 9 മണിക്ക് 9 മിനിറ്റ് ദീപം തെളിയിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം പടക്കം പൊട്ടിച്ചതിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് നടി സോനം കപൂര്‍ രംഗത്തെത്തിയിരുന്നു. ഇത് ദീപാവലി ആണെന്നാണോ വിചാരം എന്ന് പറഞ്ഞാണ് സോനം എത്തിയത്. പിന്നാലെ സോനത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് അശോക് പണ്ഡിറ്റ്.

“ആളുകള്‍ പടക്കം പൊട്ടിക്കുകയാണ്. നായകള്‍ പരിഭ്രാന്തിയിലാണ്. ഇത് ദീപാവലി ആണെന്നാണോ വിചാരിക്കുന്നത്? ഞാന്‍ കണ്‍ഫ്യൂഷനിലാണ്”” എന്നാണ് സോനം കപൂര്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതോടെ പടക്കം പൊട്ടിക്കുന്നത് ആഘോഷവേളകളിലാണ്, ദീപാവലിക്ക് മാത്രമല്ലെന്ന് ട്വീറ്റ് ചെയ്ത് മറുപടി പറഞ്ഞിരിക്കുകയാണ് അശോക് പണ്ഡിറ്റ്.

ഈ പ്രതിസന്ധികള്‍ക്കിടയില്‍ ജനങ്ങള്‍ സന്തോഷവാന്‍മാരായിരിക്കാന്‍ ശ്രമിക്കുകയാണ്. തബ് ലീഗി ജമാത്ത് പോലെ വൈറസ് പടര്‍ത്തുകയല്ല. പടക്കം പൊട്ടിച്ചതിന് പകരം നിങ്ങള്‍ ഭീകരവാദത്തെ വിമര്‍ശിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് പണ്ഡിറ്റ് ട്വീറ്റ് ചെയ്യുന്നത്.

സാമൂഹിക അകലം പാലിക്കേണ്ടത് ആവശ്യമാണ്. ഐക്യദാര്‍ഢ്യത്തിനും പ്രത്യാശയ്ക്കുമായി നിങ്ങള്‍ വിളക്കു കത്തിച്ചെന്നും പടക്കം പൊട്ടിച്ചില്ലെന്നും തനിക്കുറപ്പുണ്ടെന്ന് സോനം പണ്ഡിറ്റിന് മറുപടിയുമായി കുറിച്ചു.