അഞ്ച് കിലോ ഭാരം കുറഞ്ഞു; അസുഖത്തെ കുറിച്ച് അമിതാഭ് ബച്ചന്‍

കുറച്ച് ദിവസങ്ങള്‍ കൊണ്ട് താന്‍ അഞ്ച് കിലോയോളം ഭാരം കുറഞ്ഞതായി അമിതാഭ് ബച്ചന്‍. തന്റെ ബ്ലോഗിലൂടെയാണ് അസുഖത്തെ കുറിച്ചുള്ള കാര്യങ്ങള്‍ ബച്ചന്‍ പങ്കുവച്ചത്. ദിവസങ്ങള്‍ക്ക് മുമ്പാണ് മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പതിവ് പരിശോധനക്കായി ബച്ചന്‍ എത്തിയത്.

“”കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭാരം കുറഞ്ഞതായി അവര്‍ എന്നോട് പറഞ്ഞു. ശരിയാണ്. എനിക്ക് അത്ഭുതമായി തോന്നി, അഞ്ച് കിലോയോളം കുറഞ്ഞിട്ടുണ്ട്”” എന്നാണ് ബച്ചന്‍ കുറിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്നും മടങ്ങിയെത്തിയ ബച്ചന്‍ “കോന്‍ ബനേഗാ ക്രോര്‍പതി”യുടെ ഷൂട്ടിങ്ങിനെത്തിയിരുന്നു.

“സെയ് റാ നരസിംഹ റെഡ്ഡി”യാണ് ബച്ചന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ആയുഷ്മാന്‍ ഖുറാനക്കൊപ്പം ഷൂജിത് സിര്‍കാര്‍ ഒരുക്കുന്ന “ഗുലാബോ സിതാബോ”, അയാന്‍ മുഖര്‍ജി ഒരുക്കുന്ന “ബ്രഹ്മാസ്ത്ര” ആണ് അമിതാഭ് ബച്ചന്റെ പുതിയ ചിത്രങ്ങള്‍.