ഒടുവില്‍ ആരാധകരോട് സൗന്ദര്യരഹസ്യം വെളിപ്പെടുത്തി ഐശ്വര്യ റായ്; ആ മാന്ത്രിക കൂട്ട് ഇതാണ്..

സൗന്ദര്യത്തിന്റെ പര്യായമായാണ് ബോളിവുഡ് സുന്ദരി ഐശ്വര്യ റായിയെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. 45-ാമത്തെ വയസിലും സൂപ്പര്‍ ഹോട്ടായി നില്‍ക്കുന്ന ഐശ്വര്യയുടെ സൗന്ദര്യത്തെ കുറിച്ചാണ് ആരാധകര്‍ക്ക് എന്നും അറിയേണ്ടത്. ഇത്തവണ ഐശ്വര്യ തന്റെ സൗന്ദര്യത്തിന്റെ മാന്ത്രികക്കൂട്ട് ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുകയാണ്.

തികച്ചും ഓര്‍ഗാനിക് ആയ സൗന്ദര്യ കൂട്ടാണ് ഐശ്വര്യ ഉപയോഗിക്കുന്നത്. തന്നെ പോലെ സുന്ദരിയായിരിക്കാന്‍ അടുക്കളയില്‍ നിന്ന് തന്നെ തുടങ്ങണമെന്ന് ഐശ്വര്യ പറയുന്നത്. മുഖത്തെ അഴുക്കും പൊടിയും കളയാനായി കടലമാവ് മിശ്രിതം ഉപയോഗിക്കാം. കടലമാവും മഞ്ഞളും ചേര്‍ത്ത് ഉപയോഗിക്കുന്നതാണ് തന്റെ ചര്‍മ്മത്തിന്റെ രഹസ്യമെന്ന് ഐശ്വര്യ പറയുന്നത്.

ഒരു അഭിമുഖത്തിനിടെയാണ് ഐശ്വര്യ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി എത്തിയത്. 2018-ല്‍ റിലീസായ “ഫണ്ണി ഖാനാ”ണ് താരത്തിന്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം. മോഡലിങ്ങും ഫോട്ടോഷൂട്ടുമായി തിരക്കിലാണ് താരം ഇപ്പോള്‍.