നിറത്തിന്റെ പേരിൽ അക്ഷയ് കുമാർ പരിഹസിച്ചു; വെളിപ്പെടുത്തലുമായി നടി

ബോളിവുഡില്‍ നിറത്തിന്റെ പേരിൽ വലിയ വേര്‍തിരിവ് ഉണ്ടെന്ന് വെളിപ്പെടുത്തി നടി ശാന്തിപ്രിയ . എന്നാല്‍ കാലം അതിന് ചില മാറ്റങ്ങള്‍ വരുത്തി. തൊണ്ണൂറുകളില്‍ തന്റെ ഇരുണ്ട നിറമായിരുന്നു തന്റെ ഏറ്റവും വലിയ ശത്രു. തന്റെ നിറം അപകര്‍ഷതാബോധത്തിലേക്ക് മാറിയതിനെ കുറിച്ചും അതോടെ തന്റെ ആത്മവിശ്വാസം പൂര്‍ണമായും തകര്‍ന്ന് പോയെന്നും നടി പറയുകയാണ്.

സൗകന്ത് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ നിന്റെ മേക്കപ്പ് ഇട്ടത് ആരാണെന്ന് അക്ഷയ് കുമാര്‍ സെറ്റിലുള്ള എല്ലാ ആളുകളുടെ മുന്നില്‍ നിന്നും ചോദിച്ചു. സ്വന്തമായി ചെയ്തതാണെന്ന് ഞാന്‍ പറഞ്ഞു. പിന്നാലെ സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചതിന് ശേഷം ശാന്തിയെ വിളിപ്പിച്ചു. എന്നിട്ട് മേക്കപ്പ് ചേരുന്നില്ലെന്നും നായകനുമായി ചേരുന്ന മേക്കപ്പ് വേണം ഇടാനെന്നും പറയുകയായിരുന്നു.
അതിന് ശേഷം ഇക്ക പെ ഇക്ക എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നു. ശാന്തിപ്രിയയുടെ കഥാപാത്രം ഷോര്‍ട്ട് ഡ്രസ് ആയിരുന്നു ധരിക്കേണ്ടിയിരുന്നത്. സ്‌റ്റോക്കിന്റെ ഉള്ളിലും തന്റെ കാല്‍മുട്ട് കറുത്തതായി കാണുന്നുവെന്ന് തമാശ രൂപേണ അക്ഷയ് കുമാര്‍ പറഞ്ഞു. ആ സമയത്ത് അവിടെ നൂറിലധികം ആളുകള്‍ ഉണ്ടായിരുന്നു.