അമ്മയെ ഒരുക്കാന്‍ ആരാധ്യയും.. റാംപില്‍ തിളങ്ങി ഐശ്വര്യ; വീഡിയോ വൈറല്‍

ഐശ്വര്യ റായ്‌ക്കൊപ്പം വിദേശ യാത്രകളില്‍ എല്ലാം നിഴല്‍ പോലെ മകള്‍ ആരാധ്യ ബച്ചനും ഒപ്പമുണ്ടാവാറുണ്ട്. പാരീസ് ഫാഷന്‍ വീക്കിലാണ് ഐശ്വര്യ ഇപ്പോള്‍ ഉള്ളത്. കൂടെ ആരാധ്യയുമുണ്ട്. കഴിഞ്ഞ ദിവസം പാരീസ് ഫാഷന്‍ വീക്കിനായി മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മുംബൈ എയര്‍പോര്‍ട്ടില്‍ വച്ച് ഇരുവരെയും പാപ്പരാസികള്‍ വളയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ആരാധ്യ പൊക്കം വച്ചല്ലോ എന്ന് കുശലം പറഞ്ഞ ഒരാളോട് ‘അതേ ഇപ്പോള്‍ എന്റെത്രയും ഹൈറ്റുണ്ട്’ എന്ന് ഐശ്വര്യ പറയുന്നുണ്ട്.

മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പാരീസ് ഫാഷന്‍ വീക്കില്‍ റാംപില്‍ ചുവടുവയ്ക്കാനായി ഒരുങ്ങുന്ന ഐശ്വര്യയുടെ ഒരു മേക്കപ്പ് വീഡിയോയാണ് വൈറലാകുന്നത്. മൂന്നു നാലു സഹായികള്‍ ചേര്‍ന്ന് ഐശ്വര്യയെ ഒരുക്കുമ്പോള്‍ അവര്‍ക്കൊപ്പം ആരാധ്യയുമുണ്ട്.

View this post on Instagram

A post shared by @aishwaryaraiobsession

ഐശ്വര്യയുടെ ഫാന്‍ പേജിലാണ് ഈ വീഡിയോ എത്തിയിരിക്കുന്നത്. വീഡിയോക്ക് ഒരുപാട് കമന്റുകളും ലഭിക്കുന്നുണ്ട്. അതേസമയം, പന്ത്രണ്ട് വയസുകാരിയായ ആരാധ്യ ബച്ചന്‍ മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിലാണ് പഠിക്കുന്നത്.

Read more

ആരാധ്യയെ എപ്പോഴും കൂടെ കൂട്ടുന്നതില്‍ ഐശ്വര്യയ്ക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ടീനേജിലേക്ക് എത്തിയ ആരാധ്യയെ എന്തിനാണ് എപ്പോഴും കൈപിടിച്ച് കൂടെ നടക്കുന്നത് എന്ന് ഒരു വിഭാഗം വിമര്‍ശനം ഉയര്‍ത്താറുണ്ട്.