ഐശ്വര്യയുടെ വിന്റേജ് ലുക്കിനെ ഓര്‍മ്മിപ്പിച്ച് ആരാധ്യ; ചിത്രം ചര്‍ച്ചയാകുന്നു

ഐശ്വര്യ റായ്ക്കും അഭിഷേക് ബച്ചനുമൊപ്പം പൊതു വേദികളിലെല്ലാം മകള്‍ ആരാധ്യയും എത്താറുണ്ട്. ആരാധ്യയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഐശ്വര്യയും ആരാധ്യയും തമ്മിലുള്ള സാമ്യത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.

ആരാധ്യ ഐശ്വര്യയുടെ വിന്റേജ് ലുക്കിനെ ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. അതേസമയം, 2007ല്‍ വിവാഹിതരായ ഐശ്വര്യയ്ക്കും അഭിഷേകിനും 2011ല്‍ ആണ് ആരാധ്യ ജനിച്ചത്. ആരാധ്യയെ എപ്പോഴും കൂടെ കൊണ്ട് നടക്കുന്നതില്‍ ഐശ്വര്യയ്ക്ക് നേരെ വിമര്‍ശനങ്ങളും ഉയരാറുണ്ട്.

മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വീഡിയോ പ്രചരിച്ചതോടെയാണ് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. എന്തിനാണ് എപ്പോഴും മകളുടെ കൈപ്പിടിച്ച് കുഞ്ഞു പിള്ളേരെ പോലെ കൊണ്ടു നടക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിച്ചത്.

Read more

മകളുടെ കൈപ്പിടിച്ച് നടക്കുന്ന ഐശ്വര്യ, ഒപ്പം നില്‍ക്കുന്ന അഭിഷേക് ബച്ചന്‍ എന്നിവര്‍ ആയിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ”അവര്‍ എന്തിനാണ് ആ കുട്ടിയുടെ കൈയില്‍ എപ്പോഴും പിടിക്കുന്നത്, മകളെ അവളായിരിക്കാന്‍ സമ്മതിക്കൂ” എന്നായിരുന്നു വീഡിയോയ്ക്ക് താഴെ എത്തിയ ഒരു കമന്റ്.