ലക്ഷ്മണന്‍ കാണിയുടെ ജീവിതക്കാഴ്ചകളുമായി 'ഭാരത സര്‍ക്കസ്; നാളെ മുതല്‍ തിയേറ്ററുകളിലേക്ക്

സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ഭാരത സര്‍ക്കസ് നാളെ പ്രദര്‍ശനത്തിനെത്തും. കേരളത്തിലും പുറത്തുമായി നൂറിലേറെ തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബെസ്റ്റ് വേ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിച്ച ചിത്രത്തില്‍ ബിനു പപ്പു, ഷൈന്‍ ടോം ചാക്കോ, എം.എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

നീതി തേടി പോലീസ് സ്റ്റേഷനില്‍ എത്തുന്ന ലക്ഷ്മണന്‍ കാണി എന്ന ആദിവാസി യുവാവിന്റെ ജീവിതത്തില്‍ അടുത്ത ആറു ദിവസം കൊണ്ട് സംഭവിക്കുന്ന പ്രതിസന്ധികള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ലക്ഷ്മണന്‍ എന്ന കഥാപാത്രത്തെ ബിനു പപ്പു അവതരിപ്പിക്കുന്നു. ജയചന്ദ്രന്‍ നായര്‍ എന്ന സര്‍ക്കിള്‍ ഓഫീസര്‍ ആയിട്ടാണ് എം.എ നിഷാദ് എത്തുന്നത്. ടു മെന്‍ എന്ന ചിത്രത്തിന് ശേഷം അദ്ദേഹത്തിന്റെ ശക്തമായ കഥാപാത്രമാണ് ഇത്. അനൂപ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിട്ടാണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്.

ഭാരത സര്‍ക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘ തോമസ്, ആരാധ്യ ആന്‍, സുനില്‍ സുഖദ, സരിത കുക്കു, അഭിജ, കലാഭവന്‍ പ്രജോദ്, ജയകൃഷ്ണന്‍, അനു നായര്‍, ജോളി ചിറയത്ത്, ലാലി, ദിവ്യ എം നായര്‍, നിയ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ബിനു കുര്യന്‍ ഛായാഗ്രഹണവും ബിജിബാല്‍ സംഗീതവും നിര്‍വഹിക്കുന്നു. എഡിറ്റര്‍- വി.സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ഗാനരചന- ബി.കെ ഹരിനാരായണന്‍, കവിത- പിഎന്‍ആര്‍ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യര്‍, കോസ്റ്റ്യൂം- അരുണ് മനോഹര്‍, കോ-ഡയറക്ടര്‍- പ്രകാശ് കെ മധു, സൗണ്ട് ഡിസൈന്‍- ഡാന്‍, പ്രൊഡക്ഷന്‍ എക്സികുട്ടീവ്- നസീര്‍ കാരന്തൂര്‍, സ്റ്റില്‍സ്- നിദാദ്, ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍- പിആര്‍ഒ- എഎസ് ദിനേശ്. മാര്‍ക്കറ്റിംഗ് ആന്റ് പിആര്‍ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി. സോഷ്യല്‍ മീഡിയ ബ്രാന്റിംഗ്- ഒബ്സ്‌ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.