ശൈലി മാറ്റേണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്: ജോയ് മാത്യു

Advertisement

മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റി പകരം ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെ ആ കസേരയിലിരുത്തണമെന്ന് സിനിമാ താരം ജോയ് മാത്യു.  ഫെയ്‌സ്ബുക്കിലാണ് ജോയ് മാത്യു ഇങ്ങനെ കുറിച്ചത്.
കുറിപ്പ് ഇങ്ങനെ- ” ശൈലി മാറ്റണ്ട, ശൈലജ ടീച്ചറെയാണ് മാറ്റേണ്ടത്, ആരോഗ്യ വകുപ്പില്‍ നിന്നും മുഖ്യമന്ത്രി കസേരയിലേക്ക്. നല്ല മാറ്റമുണ്ടാകും’.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ പരാജയ കാരണങ്ങള്‍ ചോദിക്കുന്നതിനിടെ ശൈലിമാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.