പണം കൊണ്ട് ആത്മാഭിമാനം അളക്കുന്ന ഇടതു സംസ്കാരമെന്ന് ബി.ആർ.പി ഭാസ്ക്കർ; മുതിർന്ന മാധ്യമ പ്രവർത്തകനെതിരെ വിമർശനവുമായി ഇടതു ബുദ്ധിജീവികൾ

ആക്രി സാധനങ്ങള്‍ ശേഖരിച്ചു വിറ്റ് ഡി.വൈ.എഫ്.ഐ 10.95 കോടി രൂപ സമാഹരിക്കുകയും ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കഴിഞ്ഞ ദിവസം കെെമാറുകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐയുടെ ഈ പ്രവൃത്തി കേരളീയ യുവത്വത്തിൻ്റെ ആത്മാഭിമാനമാകുന്നു എന്ന് പ്രശംസിച്ച് എഴുത്തുകാരനായ അശോകൻ ചരുവിൽ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഈ പോസ്റ്റിനു താഴെ, “പണം കൊണ്ട് ആത്മാഭിമാനം അളക്കുന്ന ഇടതു സംസ്കാരം!” എന്ന വിമർശനവുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആർ.പി.ഭാസ്ക്കർ രംഗത്തെത്തി. ഇത് ബി.ആർ.പി.ഭാസ്ക്കറിനെതിരെ കടുത്ത വിമർശനം ഉന്നയിക്കാൻ ഇടത് ബുദ്ധിജീവികളെ പ്രേരിപ്പിച്ചിരിക്കുകയാണ്.

Image may contain: text that says "Search Replies Brp Bhaskar പണം കൊണ്ട്ആത്ഭാഭിമാനം അളക്കുന്ന ഇടതു സംസ്‌കാരം! 13h Reply Author Asokan Charuvil Bhaska എന്തൊരു വക ദുരന്തം. നാടു മുഴുവൻ ആലഞ്ഞ് ആക്രിവസ്തുക്കൾ സംഭരി ച്ചുംകല്ലു ചുമന്നും ബിരിയാണിയുണ്ടാക്കി വിറ്റുമാണ് യുവാക്കൾ പണമുണ്ടാക്കി സർക്കാരിനെ ഏൽപ്പി ച്ചത്. Like Reply Author Asokan Charuvil Bhaskar താങ്കൾ വിരുദ്ധത കൊണ്ട് ജീർണ്ണിക്കുമ്പോൾ ഇങ്ങനെയാണ് ഈ യുവാക്കൾ പിറന്ന നാടിൻ്റെഅഭിമാനമാകുന്നത്. കാലം സാക്ഷി ചരിത്രം സാക്ഷി ഡിവൈഎഫ്ഐയുടെ 10,95,86,537 രൂപ Like Reply O"

തങ്ങളുടെ യുവത്വവും കർമ്മശേഷിയും പിറന്ന നാടിനു വേണ്ടി സമർപ്പിക്കുന്നവരെ ഇങ്ങനെ അപഹസിക്കണമെങ്കിൽ ഒരാൾ എത്രമാത്രം അധ:പതനത്തിൽ ചെന്നുപെട്ടിരിക്കണം എന്ന് അശോകൻ ചരുവിൽ തന്നെ മറ്റൊരു ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഡി.വൈ.എഫ്.ഐയുടെ “സത്പ്രവൃത്തിയെ മുതിർന്ന മാധ്യമ പ്രവർത്തകൻ, നിരീക്ഷകൻ എന്നൊക്കെ നാം ആഘോഷിക്കുന്ന ഒരു സമുന്നതൻ അതിനിഷ്ഠൂരമായി അപമാനിക്കുന്നതു നോക്കൂ. കേരളമേ, മലയാളമേ നിന്റെ പേരിൽ അഭിമാനിക്കുന്നതോടൊപ്പം ലജ്ജിക്കുകയും ചെയ്യേണ്ടി വരുന്നു.” എന്ന് നിരൂപകനായ ജി.പി രാമചന്ദ്രൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ബി.ആർ.പി.ഭാസ്ക്കറിനെ വിമർശിച്ച് എഴുതി.

അശോകൻ ചരുവിലിന്റെ ആദ്യ പോസ്റ്റ്:

https://www.facebook.com/asokan.charuvil.3/posts/3598725366818040

അശോകൻ ചരുവിലിന്റെ രണ്ടാമത്തെ പോസ്റ്റ്:

https://www.facebook.com/asokan.charuvil.3/posts/3600529189970991

ജി.പി രാമചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്:

https://www.facebook.com/ramachandran.gp/posts/3465553466798123

മാധ്യമപ്രവർത്തകനായ കെ.ജെ ജേക്കബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

https://www.facebook.com/kj.jacob.7/posts/10221708135868211