പിൻവാതിൽ നിയമനം നടക്കുന്നില്ല എന്നത് നുണ, ഈ സർക്കാർ വന്ന ശേഷം നടന്ന വഴി വിട്ട നിയമനങ്ങൾ നേരിട്ടറിയാം: ഹരീഷ് വാസുദേവൻ

സർക്കാരിൽ ഒഴിവ് വരുന്ന നിയമനങ്ങൾ പി.എസ്.സിക്ക് അപ്പപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് സി.പി.എം നേതാവ് എം.ബി രാജേഷ് ഒരു വീഡിയോയിൽ പറയുന്നത് നുണയാണ് എന്ന് അഭിഭാഷകനായ ഹരീഷ് വാസുദേവൻ. കെ.എ.ടി (കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ) യിൽ നിരവധി കേസുകളാണ് നിയമനം റിപ്പോർട്ട് ചെയ്യാത്തതിൽ പരാതിയായി വരുന്നതും, കോടതി ഇടപെടുന്നതും. പിൻവാതിൽ നിയമനം നടക്കുന്നില്ല എന്നതും നുണയാണ്. ഈ സർക്കാർ വന്ന ശേഷം നടന്ന വഴി വിട്ട നിയമനങ്ങൾ നേരിട്ടറിയാം എന്നും ഹരീഷ് വാസുദേവൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

PSC നിയമനങ്ങളെപ്പറ്റി വസ്തുതകൾ വെച്ച് MB രാജേഷിന്റെ ഒരു വീഡിയോ കണ്ടു. മറ്റു സംസ്ഥാനങ്ങളിലെ PSC കളെയും UDF ന്റെ കാലത്തെ നിയമനങ്ങളെയും താരതമ്യപ്പെടുത്തിയതും എനിക്ക് പുതിയ വിവരങ്ങളാണ്. നിയമസഭയിലെ കണക്കുകളാണ് MB രാജേഷിന്റെ വീഡിയോയിൽ അടിസ്ഥാനം.

സർക്കാരിൽ ഒഴിവ് വരുന്ന നിയമനങ്ങൾ PSC ക്ക് അപ്പപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്ന് അതിൽ പറയുന്നത് പക്ഷെ നുണയാണ്. KAT യിൽ നിരവധി കേസുകളാണ് നിയമനം റിപ്പോർട്ട് ചെയ്യാത്തതിൽ പരാതിയായി വരുന്നതും, കോടതി ഇടപെടുന്നതും. എത്ര പരാതിയുണ്ടെന്നറിയാൻ KAT യിലെ സർക്കാർ പ്ലീഡറോഡ് ചോദിച്ചാൽ മതി. പിൻവാതിൽ നിയമനം നടക്കുന്നില്ല എന്നതും നുണയാണ്. ഈ സർക്കാർ വന്നശേഷം നടന്ന വഴിവിട്ട നിയമനങ്ങൾ നേരിട്ടറിയാം. വർഷാവസാനം ഒരു ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കാം. UDF കാലത്തേക്കാൾ കുറവാണ് എന്ന വാദം, തെരഞ്ഞെടുപ്പിൽ ഉന്നയിക്കാമെങ്കിലും, അത് അപഹാസ്യമല്ലേ??

ആ വീഡിയോയ്ക്ക് UDF ഓ BJP യോ മെറിറ്റിൽ മറുപടി പറയുന്ന ഏതെങ്കിലും വീഡിയോയോ കുറിപ്പോ ഉണ്ടെങ്കിൽ കാണാൻ താൽപ്പര്യമുണ്ട്. ഇക്കാര്യത്തിൽ ഒരു കേസിനാണ്‌. ലൈക്കിന്റെയോ ഡിസ്ലൈക്കിന്റെയോ എണ്ണം നോക്കിയല്ല ഒരു വിഷയത്തിന്റെയും മെറിറ്റ് തീരുമാനിക്കേണ്ടത്. മറുപുറം വീഡിയോ കാണുന്നവർ അറിയിക്കുക. വിട്ടുപോകുന്ന വസ്തുതകൾ അറിയാനാണ്. ലിങ്കോ വാർത്തകളോ തന്നാൽ മതിയാകും. അഡ്വാൻസ് നന്ദി.

https://www.facebook.com/harish.vasudevan.18/posts/10158672275047640

എം.ബി രാജേഷിന്റെ വീഡിയോ:

https://www.facebook.com/mbrajeshofficial/videos/926754394498645/