പ്രിയങ്ക ഗാന്ധിയുടെ ‘സാരി ചലഞ്ച്’ ഏറ്റെടുത്ത് ട്വിറ്റര്‍ ലോകം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ നിത്യസംഭവങ്ങളാണ് ചലഞ്ചുകള്‍. അപകടകരവും  അതിസാഹസികവുമായ  പലതരം ചലഞ്ചുകളും സാമൂഹിക മാധ്യമങ്ങളില്‍ വന്നിട്ടുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമായ ചലഞ്ചുമായി എത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. ജൂലൈ 15-ന് പ്രത്യക്ഷപ്പെട്ട ‘സാരി ട്വിറ്റര്‍’ ഹാഷ്ടാഗ് ട്വിറ്ററില്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

തങ്ങള്‍ക്കു പ്രിയപ്പെട്ട സാരി ധരിച്ചുള്ള ചിത്രം പങ്കുവെയ്ക്കുകയാണ് ഈ ചലഞ്ചില്‍ ചെയ്യേണ്ടത്. 22 വര്‍ഷം മുമ്പ് വിവാഹദിനത്തില്‍ എടുത്ത ചിത്രമാണ് പ്രിയങ്ക ഗാന്ധി പങ്കുവെച്ചത്. പൂജാവേളയില്‍ എടുത്ത ചിത്രമാണ് ഇതെന്നു പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്.

 

രാഷ്ട്രീയക്കാരും സിനിമാനടികളും ചിത്രങ്ങള്‍ പങ്കുവെച്ചതോടെ സംഭവം ഹിറ്റായി. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ചതുര്‍വേദി, ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മ, നടിമാരായ പ്രിയ മാലിക്, മീരാ ചോപ്ര, യാമി ഗൗതം എന്നിവര്‍ സാരി ട്വിറ്ററിന്റെ ഭാഗമായി.