പാട്ടു പാടി ബി.ജെ.പിയുടെ ഔദ്യോഗിക സൈറ്റ്; സൈറ്റില്‍ ഹാക്കര്‍മാരുടെ വിളയാട്ടം

ബിജെപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്(http://www.bjp.org) ഹാക്ക് ചെയ്തു. ഇന്ന് രാവിലെ 11.30 നാണ് വെബ്‌സൈറ്റില്‍ ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത്. ഇതോടെ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായി

വെബ്സൈറ്റില്‍ മോശമായ പരാമര്‍ശങ്ങളോടെ ഒരു മീമും ഉണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും നില്‍ക്കുന്ന ചിത്രമാണ് മീമായി നല്‍കിയിരുന്നത്. ഇതിന് പുറമെ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ ബൊഹീമിയന്‍ റാപ്‌സഡിയുടെ മ്യൂസിക് വീഡിയോയുടെ യുട്യൂബ് ലിങ്കും സൈറ്റില്‍ ഹാക്കര്‍മാര്‍ നല്‍കിയിരുന്നു.

 

നിലവില്‍ വെബ്‌സൈറ്റ് തിരിച്ചുപിടിച്ച ബിജെപി പുനഃസ്ഥാപിക്കാനുള്ള നീക്കം തുടങ്ങി. ഇതിനകം തന്നെ ഹാക്ക് ചെയ്ത വെബ്‌സൈറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.