വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ അജിത്ത് നായകനായി എത്തി പ്രക്ഷകരെ ആവേശംകൊള്ളിച്ച സിനിമയാണ് മങ്കാത്ത. ഇപ്പോള്‍ ചിത്രത്തിന്റെ ട്രയിലര്‍ റീമിക്‌സ് ചെയ്തിരിക്കുന്ന വീഡിയോ വൈറലായിരിക്കുകയാണ്.
എന്നാല്‍ അജിത്തിനും അര്‍ജുനും പകരം ട്രയിലറില്‍ പഴയകാല സൂപ്പര്‍താരമായ ജയനും നിത്യഹരിത നായകന്‍ പ്രേംനസീറുമാണ് വീഡിയോയിലുള്ളത്. ഇവര്‍ മാത്രമല്ല, ജോസ് പ്രകാശ്, അടൂര്‍ ഭാസി, കെപി ഉമ്മര്‍, എംഎന്‍ നമ്പ്യാര്‍, ജയഭാരതി, സീമ തുടങ്ങി മലയാള സിനിമയില്‍ അരങ്ങുവാണിരുന്നവരെല്ലാം ട്രയിലറിലുണ്ട്. തകരപ്പാട്ട ക്രിയേഷന്‍സാണ് ട്രയിലര്‍ റീമിക്‌സ് ചെയ്തിരിക്കുന്നത്.
Read more